അനുബന്ധ വാര്‍ത്തകള്‍
- നവജാത ശിശുവിനെ കരിയിലകൂനയില്‍ ഉപേക്ഷിച്ച സംഭവം: ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവതികളെ കാണാനില്ല
- രാജ്യത്ത് 51,667 പേര് പുതിയ കൊവിഡ് രോഗികള്‍; മരണം 1,329
- 12 നിലകെട്ടിടം തകര്‍ന്നുവീണു: 99പേരെ കാണാതായി
- സെക്സില്‍ വായ്നാറ്റം വില്ലനാകുമ്പോള്‍; ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക
- കടലുണ്ടിപ്പുഴയിലെ ഒഴുക്കില്‍പ്പെട്ട് മൂന്ന് പെണ്‍കുട്ടികള്‍ മരിച്ചു
മിനഞ്ഞാന്ന് രണ്ടുമുട്ടയിട്ട് ട്രയല്‍, ഇന്നലെ 11മുട്ട: കോഴിക്കഥയറിഞ്ഞ് മൂക്കത്ത് വിരല്‍വച്ച് നാട്ടുകാര്‍
സോഷ്യല്‍ മീഡിയകളില്‍ ഇപ്പൊ ഒരു ഭയങ്കരന്‍ കോഴിയെ കുറിച്ചുള്ള വാര്‍ത്തയാണ് വൈറലായിരിക്കുന്നത്. അതും നാടന്‍ കോഴി. കൊളത്തൂര്‍ യുപി സ്‌കൂളിനടുത്ത് താമസിക്കുന്ന കുന്നത്ത് മീത്തല്‍ മനോജിന്റെ കോഴിയാണ് കഥാപാത്രം. ഇന്നലെ രാവിലെ മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ ഈ കോഴി ഇട്ടത് 11മുട്ടകളാണ്. ബുധനാഴ്ച രണ്ടു മുട്ടകളിട്ട് ട്രയല്‍ നടത്തിയിരുന്നു.
സാധാരണ ഒരാഴ്ചയില്‍ ഒരു കോഴി അഞ്ചോ ആറോ മുട്ടകളാണ് ഇടുന്നത്. വ്യത്യസ്തയായ ഈ കോഴി ഇട്ട മുട്ടകളില്‍ പത്തും സാധാരണ വലുപ്പമുള്ളതും ഒന്ന് വലിപ്പം കൂടിയതുമാണ്.
അടുത്ത ലേഖനം