12 നിലകെട്ടിടം തകര്‍ന്നുവീണു: 99പേരെ കാണാതായി
അമേരിക്കയില്‍ ബഹുനിലകെട്ടിടം തകര്‍ന്നുവീണ് വന്‍ ദുരന്തം. അമേരിക്കയില്‍ മിയാമി നഗരത്തിനടുത്തെ 12നില കെട്ടിടമാണ് തകര്‍ന്നുവീണത്. അപകടത്തില്‍ മൂന്നുപേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ 99പേരെ കാണാനില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. അപകട കാരണം വ്യക്തമല്ല.
130 ഓളം അപ്പാര്‍ട്ടുമെന്റുകളാണ് കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. ഇതുവരെ 102 ഓളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. പത്തുപേര്‍ക്ക് പരിക്കുപറ്റിയിട്ടുണ്ട്.