സെക്‌സില്‍ വായ്‌നാറ്റം വില്ലനാകുമ്പോള്‍; ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക

രേണുക വേണു| Last Modified വെള്ളി, 25 ജൂണ്‍ 2021 (10:03 IST)

ലൈംഗികതയെ കുറിച്ച് തുറന്നു സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ളവരാണ് നമ്മളില്‍ ഭൂരിഭാഗം ആളുകളും. എന്നാല്‍, അങ്ങനെ തുറന്നുസംസാരിക്കാത്തത് പല പ്രശ്‌നങ്ങള്‍ക്കും കാരണമാകാറുണ്ട്. പ്രത്യേകിച്ച് ദമ്പതിമാര്‍ക്കിടയില്‍ ലൈംഗികതയെ കുറിച്ച് തുറന്നു സംസാരിക്കുകയും പരസ്പരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും വേണം.

സെക്‌സില്‍ വലിയൊരു ശതമാനം ആളുകളും നേരിടുന്ന പ്രധാന പ്രശ്‌നമാണ് വായ്‌നാറ്റം. സന്തോഷകരമായ ലൈംഗിക അനുഭവത്തിനു വായ്‌നാറ്റം പലപ്പോഴും തടസം സൃഷ്ടിക്കാറുണ്ട്. എന്നാല്‍, ഇതേ കുറിച്ച് പരസ്പരം തുറന്നുപറയാന്‍ പോലും പങ്കാളികള്‍ തയ്യാറാകില്ല. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ സെക്‌സിന് തടസം നില്‍ക്കുന്ന വായ്‌നാറ്റത്തെ മറികടക്കാന്‍ സാധിക്കും.

രാവിലെ മാത്രമല്ല വൈകിട്ടും ടൂത്ത് പേസ്റ്റുപയോഗിച്ചു വായും പല്ലുകളും വൃത്തിയായി ബ്രഷ് ചെയ്ത് വായ്‌നാറ്റം ഒട്ടും ഉണ്ടാകാതെ ശ്രദ്ധിക്കണം. വായ്‌നാറ്റത്തിനു കാരണമാകുന്ന ഭക്ഷണ സാധനങ്ങള്‍ സെക്‌സിന് മുന്‍പ് കഴിക്കരുത്. ലൈംഗിക ബന്ധത്തിന് മുമ്പ് സവാള, വെളുത്തുള്ളി എന്നിവ കഴിക്കരുത്. ഇത് വായയില്‍ നിന്ന് വായ്നാറ്റം പുറപ്പെടുവിക്കും. സെക്‌സിന് മുന്‍പ് മദ്യപിക്കുന്നതും പങ്കാളിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കാം. മദ്യത്തിന്റെ ഗന്ധം ഇഷ്ടമില്ലാത്തവര്‍ ധാരാളമുണ്ട്. പല്ല് തേക്കുന്നതിനൊപ്പം നാവ് വൃത്തിയാക്കാനും ശ്രദ്ധിക്കണം. നാവ് കൃത്യമായി വൃത്തിയാക്കിയില്ലെങ്കില്‍ വായ്‌നാറ്റത്തിനു സാധ്യതയുണ്ട്.

വെള്ളം നന്നായി കുടിക്കുന്നത് വായ്‌നാറ്റം കുറയ്ക്കും. വായ ഉണങ്ങിയിരിക്കുമ്പോള്‍ വായ്‌നാറ്റം കൂടും. ഇടയ്ക്കിടെ ധാരാളം വെള്ളം കുടിക്കാന്‍ ശീലിക്കുക. സെക്‌സിനു മുന്‍പ് പെരുംജീരകം, ജീരകം, ഗ്രാമ്പു, ഏലക്കായ എന്നിവ ചവയ്ക്കുന്നത് നല്ലതാണ്. വായ്‌നാറ്റത്തിനു കാരണമാകുന്ന കീടാണുക്കളെ ഇവ നശിപ്പിക്കും. അമിത വായ്‌നാറ്റം ഉള്ളവര്‍ മല്ലിയില ചവയ്ക്കുന്നതും നല്ലതാണ്. ആപ്പിള്‍, ഓറഞ്ച് എന്നിവ ഭക്ഷണശേഷം കഴിക്കുന്നത് വായ്‌നാറ്റം കുറയ്ക്കാന്‍ സഹായിക്കും. ഓറഞ്ച്, നാരങ്ങ പോലുള്ള പഴങ്ങള്‍ കഴിക്കുന്നത് ഉമിനീര്‍ ഗ്രന്ധികളെ ഉത്തേജിപ്പിക്കും. വായ്‌നാറ്റം കുറയ്ക്കുകയും ചെയ്യും. സെക്‌സിനു മുന്‍പ് ചോക്ലേറ്റ് കഴിക്കുന്നതും ഡാര്‍ക് ചോക്ലേറ്റ് കഴിച്ചുകൊണ്ട് സെക്‌സില്‍ ഏര്‍പ്പെടുന്നതും വായ്‌നാറ്റം കുറയ്ക്കും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :