നവജാത ശിശുവിനെ കരിയിലകൂനയില്‍ ഉപേക്ഷിച്ച സംഭവം: ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവതികളെ കാണാനില്ല

ശ്രീനു എസ്| Last Modified വെള്ളി, 25 ജൂണ്‍ 2021 (12:05 IST)
നവജാത ശിശുവിനെ കരിയിലകൂനയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവതികളെ കാണാനില്ല. അറസ്റ്റിലായ രേഷ്മയുടെ ഭര്‍ത്താവിന്റെ സഹോദരന്റെ ഭാര്യയേയും സഹോദരിയുടെ മകളെയുമാണ് കാണാതായത്. ഇന്നലെ വൈകുന്നേരമാണ് ഇവരോട് ചെദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ രാവിലെ മുതല്‍ ഇവരെ കാണാതാവുകയായിരുന്നു.

കഴിഞ്ഞ ജനുവരി അഞ്ചിനായിരുന്നു കൊല്ലം പരവൂര്‍ സ്വദേശി സുദര്‍ശനന്‍പിള്ളയുടെ വീട്ടുവളപ്പില്‍ നവജാത ശിശുവിനെ കണ്ടെത്തിയത്. എന്നാല്‍ സുദര്‍ശനന്‍ പിള്ളയുടെ മകള്‍ രേഷ്മയാണ് ഈ ക്രൂരത കാട്ടിയതെന്ന് പൊലീസ് കണ്ടെത്തി. കരിയില ശ്വാസകോശത്തില്‍ കടന്ന് കുഞ്ഞു മരിച്ചിരുന്നു. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കാമുകന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇത് ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :