ഇന്ത്യയില്‍ കോവിഡ് മൂന്നാം തരംഗം തുടങ്ങിയോ? ഡെല്‍റ്റ പ്ലസ് വകഭേദം വന്‍ ആശങ്ക പരത്തുന്നു

രേണുക വേണു| Last Modified വെള്ളി, 25 ജൂണ്‍ 2021 (12:08 IST)

അതീവ വ്യാപനശേഷിയുടെ ഡെല്‍റ്റ പ്ലസ് കോവിഡ് വകഭേദം രാജ്യത്ത് ആശങ്ക വര്‍ധിപ്പിക്കുകയാണ്. ഇത് മൂന്നാം തരംഗത്തിന്റെ ആരംഭമാണെന്നാണ് പല വിദഗ്ധരും അവകാശപ്പെടുന്നത്. എന്നാല്‍, നിലവില്‍ മൂന്നാം തരംഗ ആശങ്ക വേണ്ട എന്നാണ് ഐസിഎംആര്‍ വിദഗ്ധര്‍ പറയുന്നത്.

'മൂന്നാം തരംഗം പ്രവചിക്കാറായിട്ടില്ല. മൂന്നാം തരംഗം മറ്റ് ചില ഘടകങ്ങളെ കൂടി ആശ്രയിച്ചാണിരിക്കുന്നത്. വൈറസിന് ജനിതകമാറ്റം സംഭവിക്കുക സ്വാഭാവികമാണ്. ഈ ജനിതകമാറ്റത്തെ കുറിച്ച് ഉടന്‍ അറിയുക അസാധ്യമാണ്. ഭാവിയില്‍ ഇനിയും ജനിതകമാറ്റം സംഭവിച്ചേക്കാം. നിലവില്‍ അമ്പതിനടുത്ത് ഡെല്‍റ്റ പ്ലസ് രോഗബാധിതരെയാണ് കണ്ടെത്തിയിരിക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളില്‍ ഇത് കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ പഠനങ്ങള്‍ നടക്കുകയാണ്,' ഐസിഎംആര്‍ ഡോ.സുമിത് അഗര്‍വാള്‍ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :