അനുബന്ധ വാര്‍ത്തകള്‍
- ആലപ്പുഴയിൽ ഡ്രോൺ നിരീക്ഷണത്തിൽ ആൾക്കൂട്ടം കണ്ട് പാഞ്ഞെത്തിയ പൊലീസ് കണ്ടത് പെണ്ണുകാണൽ!
- കൊവിഡ് 19; വാഹന ഇൻഷൂറൻസ് പുതുക്കാനുള്ള സമയം നീട്ടി
- 'രാജ്യത്ത് മെഴുകുതിരിക്കും ടോർച്ചിനും ക്ഷാമം ഇല്ലായിരുന്നു, ഇനി അതും കൂടെ ഉണ്ടാകും'; മോദിയുടെ വിളക്ക് തെളിയിക്കലിനെ പരിഹസിച്ച് നേതാക്കൾ
- മരുന്നുകള്‍ വീട്ടിലെത്തണോ? പൊലീസിനോട് പറഞ്ഞാല്‍ മതി !
- 'ഷോ, ചീപ് ഷോ; മോദിയുടേത് വെറും പ്രഹസനം മാത്രം' !
സംസ്ഥാനത്ത് 9 പേർക്ക് കൂടി കൊറോണ: 3 പേർ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർ
സംസ്ഥാനത്ത് ഇന്ന് 9 പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.
ഇതിൽ 7 പേർ കാസർകോട് ജില്ലയിൽ നിന്നുള്ളവരാണ്. തൃശൂർ, കണ്ണൂർ ജില്ലകളിൽ ഓരോ ആളുകൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 295 ആയി.എന്നാൽ ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പേർ ഡൽഹി നിസാമുദ്ദീനിലെ തബ്‌ലീഗിൽ പങ്കെടുത്തു മടങ്ങിയെത്തിയവരാണ്.
ചികിത്സയിലിരുന്ന 14 പേർക്ക് രോഗം ഭേദമായി. ഇതിൽ കൊവിഡ് സ്ഥിരീകരിക്കപ്പെട്ട ആരോഗ്യപ്രവർത്തകയും ഉൾപ്പെടുന്നു. കോട്ടയത്തെ വൃദ്ധ ദമ്പതികളെ ഡിസ്ചാർജ് ചെയ്യാൻ സാധിച്ചത് ആരോഗ്യ സംവിധാനത്തിന്റെയും പ്രവർത്തകരുടെയും മികവ മൂലമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്ത് റാപിഡ് ടെസ്റ്റ് സംവിധാനങ്ങൾ ഉപയോഗിക്കാൻ സജ്ജമാണെന്നും ഉഖ്യമന്ത്രി പറഞ്ഞു.