മലപ്പുറത്ത് കൊറോണ സ്ഥിരീകരിച്ച 85-കാരന്റെ മകനെതിരെ കേസെടുക്കും, ഇയാളുടേത് ഗുരുതര വീഴ്ച്ചയെന്ന് കെ ടി ജലീൽ

അഭിറാം മനോഹർ| Last Modified വെള്ളി, 3 ഏപ്രില്‍ 2020 (17:42 IST)
മലപ്പുറം ജില്ലയിൽ കഴിഞ്ഞ ദിവസം കൊറൊണ സ്ഥിരീകരിക്കപ്പെട്ട 85 വയസ്സുക്കാരന്റെ മകനെതിരെ കേസെടുക്കുമെന്ന് മന്ത്രി കെടി ജലീൽ. മാർച്ച് 11ന് കഴിഞ്ഞെത്തിയ മകൻ ക്വാറന്റൗൻ പാലിക്കതെ ഗുരുതരമായ വീഴ്ച്ചവരുത്തിയെന്നും ജലീൽ മലപ്പുറത്തെ അവലോകന യോഗത്തിന് ശേഷം പറഞ്ഞു.

കീഴാറ്റൂർ പൂന്താനം സ്വദേശിയായ 85 വയസ്സുകാരന് കഴിഞ്ഞ ദിവസമാണ് കൊറോണ സ്ഥിരീകരിച്ചത്.ഉംറ കഴിഞ്ഞെത്തിയ മകനിൽ നിന്നാണ് ഇയാൾക്ക് കൊറോണ പടർന്നതെന്നാണ് നിഗമനം.മാര്‍ച്ച് 11-ന് നാട്ടിലെത്തിയ മകന്‍ 13-ാം തീയതിയാണ് പിതാവിനെ സന്ദര്‍ശിക്കാന്‍ പാണ്ടിക്കാട് എത്തിയത്. തുടർന്ന് പിതാവിനൊപ്പം സ്വകാര്യ ക്ലിനിക്കുകളിലും ആശുപത്രിയിലും ഇയാൾ പോയി. ഈ ക്ലിനിക്കുകളെല്ലാം അധികൃതർ അടപ്പിച്ചു.

അതേസമയം, ക്വാറന്റയ്ന്‍ പാലിക്കാതിരുന്ന മകന്‍ നിരവധി പേരുമായി ഈ സമയം സമ്പർക്കം പുലർത്തിയിട്ടുണ്ട്.ആനക്കയത്ത് നടന്ന ഒരു വലിയ സംഗമത്തിലടക്കം ഇയാൾ പങ്കെടുത്തു.ഇയാളുമായി ബന്ധപ്പെട്ട മുഴുവന്‍ പേരും ക്വാറന്റയ്‌നില്‍ പോകണമെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ നിർദേശം. ഇതുമായി ബന്ധപ്പെട്ട റൂട്ട് മാപ്പ് ഉണ്ടാക്കാനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :