കൊവിഡ് 19; വാഹന ഇൻഷൂറൻസ് പുതുക്കാനുള്ള സമയം നീട്ടി

അനു മുരളി| Last Modified വെള്ളി, 3 ഏപ്രില്‍ 2020 (17:13 IST)
വാഹന ഇൻഷൂറൻസ് പോളിസികൾ പുതുക്കാനുള്ള സമയപരിധി നീട്ടി. ലോക്ക് ഡൗൺ മൂലം വീട്ടിലിരിക്കുന്ന പലരുടെയും ആധി വാഹനങ്ങളുടെ ഇൻഷൂറൻസ് നഷ്ടമാകുമോ എന്നതാണ്. ഏതായാലും ആ പേടി ഇനി വേണ്ട. മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 14 വരെയുള്ള ദിവസങ്ങളില്‍ കാലാവധി അവസാനിച്ചതോ പുതുക്കേണ്ടതോ ആയ ഇന്‍ഷുറൻസ് പോളിസികൾ പുതുക്കാൻ ഏപ്രിൽ 21 വരെ സമയം അനുവദിച്ചിട്ടുണ്ട്.

കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 14 വരെയുള്ള കാലയളവില്‍ ഇന്‍ഷുറന്‍സ് തുക അടയ്ക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും പോളിസി നഷ്ടമാകില്ല. ഇതുസംബന്ധിച്ച വിവരങ്ങൾ ബന്ധപ്പെട്ട അധികൃതർക്ക് നൽകിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :