ബാലികയെ ഉപദ്രവിച്ച 70 കാരന് 14 വർഷം കഠിന തടവ്

എ കെ ജെ അയ്യർ| Last Modified തിങ്കള്‍, 26 സെപ്‌റ്റംബര്‍ 2022 (18:04 IST)
തൃശൂർ: കേവലം അഞ്ചു വയസുള്ള ബാലികയെ ഉപദ്രവിച്ച 70 കാരന് 14 വർഷം കഠിന തടവ് ശിക്ഷ വിധിച്ചു. പൂമാല ചോറ്റുപാറ പുതുശേരി ജോസഫ് എന്ന ഔസേപ്പിനെയാണ് ഒന്നാം അഡീഷണൽ ജില്ലാ ജഡ്ജ് പി.എൻ.വിനോദ് ശിക്ഷിച്ചത്.

മാസവേതനം നൽകി വീട്ടുകാർ ബാലികയെ നോക്കാനായി ഇയാളെ ഏൽപ്പിച്ചിരുന്നു. കുട്ടിയുടെ മാതാവ് ഫൽഫൈൽ ജോലിയായതിനാലും പിതാവ് ബസ് ജീവനക്കാരനായതിനാലുമായിരുന്നു ഇത്. വിയൂർ പോലീസ് 2018 ൽ ചൈൽഡ് ലൈൻ റിപ്പോർട്ട് പ്രകാരം രജിസ്റ്റർ ചെയ്ത കേസിലാണ് ഈ വിധി. 14 വർഷത്തെ കഠിന തടവിനൊപ്പം ഒരു ലക്ഷം രൂപ പിഴയും ശിക്ഷയായി വിധിച്ചിട്ടുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :