പത്തനംതിട്ടയിൽ കുട്ടികൾക്കെതിരെയുള്ള പീഡനം ഇരട്ടിയായി

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 15 സെപ്‌റ്റംബര്‍ 2022 (17:52 IST)
പത്തനംതിട്ട: ജില്ലയിലെ പ്രായപൂർത്തി ആകാത്ത പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരു പോലെ ലൈംഗിക പീഡനം ഉണ്ടാകുന്നു എന്നതിനൊപ്പം ഇതിന്റെ തോത് കഴിഞ്ഞ വർഷത്തേതിന്റെ ഇരട്ടിയായി എന്നുമാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2021 ൽ ആദ്യത്തെ എട്ടുമാസത്തിൽ ഇത്തരം 70 കേസുകൾ ഉണ്ടായപ്പോൾ 2022 ലെ ഇതേ കാലയളവിൽ ഇത് 129 ആയി ഉയർന്നു.

ഈ കേസുകളിൽ ആകയുള്ള 142 പ്രതികളിൽ 132 പേരെയും പോലീസ് അറസ്റ്റ് ചെയ്തു നിയമ നടപടികൾ ആരംഭിച്ചതായും അറിയാൻ കഴിഞ്ഞു. ഈ വര്ഷം ഈ കാലയളവിൽ പെണ്കുട്ടികൾക്കെതിരെ നടന്ന 13 പീഡന കേസുകളിലെ 13 പ്രതികളെയും അറസ്റ് ചെയ്തു. ഇക്കാലയളവിൽ ആകെ 7 പോക്സോ കേസുകൾ ഉണ്ടായതിൽ ആറ്‌ പേരെ അറസ്റ്റ് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :