1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Harassment, Vandipperiyar, Peerumedu

മധ്യവയസ്‌കയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിലായി

Harassment
ഇടുക്കി: മധ്യവയസ്കയായ 55 കാരിയെ ലൈംഗികമായി പീഡിപ്പിച്ച സ്ഥലം സ്വദേശിയായ യുവാവ് അറസ്റ്റിലായി. വണ്ടിപ്പെരിയാർ അയ്യപ്പൻകോവിൽ മാട്ടുംകൂട് സ്വദേശി വിനോദ് ജോസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വണ്ടിപ്പെരിയാർ പശുമാലയിൽ വ്യാപാര സ്ഥാപനം നടത്തിവരുന്ന സ്ത്രീയെ കടയിൽ സാധനം വാങ്ങാൻ എന്ന വ്യാജേന എത്തി കഴിഞ്ഞ രാത്രി ഏഴു മണിയോടെയാണ് പീഡിപ്പിച്ചത്.

കച്ചവട സ്ഥാപനം നടക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിൽ വാടകയ്ക്ക് താമസിക്കുന്ന ആൾ എത്തിയപ്പോഴാണ് പീഡന വിവരം പുറത്തായത്. ഇയാൾ വണ്ടിപ്പെരിയാർ പോലീസിൽ വിവരം അറിയിക്കുകയും പോലീസ് എത്തി പ്രതിയെ പിടികൂടുകയുമായിരുന്നു.

പീഡനം, അതിക്രമിച്ചു കയറൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അറസ്റ്റിലായ പ്രതിയെ പീരുമേട് മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പീഡനത്തിൽ അവശയായ സ്ത്രീയെ ആശുപത്രിയിൽ  പ്രവേശിപ്പിച്ചു. 
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
സംസ്ഥാനത്ത് മൃഗങ്ങളുമായി ഇടപഴകുന്ന ജീവനക്കാര്‍ക്ക് സ്‌പെഷ്യല്‍ വാക്‌സിനേഷന്‍ ആരംഭിച്ചു