പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യർ| Last Modified വ്യാഴം, 22 സെപ്‌റ്റംബര്‍ 2022 (17:59 IST)
ഇടുക്കി: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിലായി. തോട്ടം തൊഴിലാളിയായ മധുര സ്വദേശി പാണ്ടി എന്ന 20 കാരനാണ് പോലീസ് പിടിയിലായത്.

കഴിഞ്ഞ ഒരു വർഷമായി കട്ടപ്പനയ്ക്കടുത്ത് ആമയാറിലാണ് ഇയാൾ താമസിക്കുന്നത്. പതിനാലുകാരിയായ വിദ്യാർത്ഥിനിയെ രണ്ടു തവണ പീഡിപ്പിച്ചു എന്ന പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സ്‌കൂളിലേക്ക് പോയ കുട്ടിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണു കേസ്.

സ്‌കൂളിൽ നടന്ന കൗസിലിംഗിലാണ് പീഡന വിവരം പുറത്തായത്. വണ്ടന്മേട് പോലീസാണു ഇയാളെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :