പീഡനക്കേസിൽ ചുമട്ടുതൊഴിലാളി അറസ്റ്റിലായി

തിരുവനന്തപുരം| എ കെ ജെ അയ്യർ| Last Modified തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2022 (15:09 IST)
തിരുവനന്തപുരം: സ്ത്രീപീഡന കേസിൽ ചുമട്ടുതൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. ആലുമൂട് ജംഗ്‌ഷനിലെ സി.ഐ.ടി.യു വിഭാഗം കയറ്റിറക്ക് തൊഴിലാളി അശോകൻ എന്ന 52 കാരനെയാണ് വഞ്ചിയൂർ പോലീസ് തിരുവോണ ദിവസം അറസ്റ്റ് ചെയ്തത്.

സ്വദേശിയായ ഇയാൾ വഞ്ചിയൂരിൽ വാടകയ്ക്ക് താമസിക്കുകയാണ്. വാടക വീടുമാറുന്നതിനായി എത്തിയപ്പോൾ അവിടത്തെ പെണ്കുട്ടിയോടാണ് ഇയാൾ മോശമായി പെരുമാറിയത്. സാധനം മാറ്റുന്നതിനിടെ പെൺകുട്ടിയെ കടന്നുപിടിച്ചു ഉപദ്രവിക്കാൻ ശ്രമിച്ചു എന്നാണ് ഇയാൾക്കെതിരെ പരാതി. ഉപദ്രവത്തിൽ ഭയന്ന പെൺകുട്ടി ഇപ്പോൾ മാനസ്സിക ആരോഗ്യ ചികിത്സ തേടുകകയാണെന്നു റിപ്പോർട്ടുണ്ട്.

അതെ സമയം ചുമട്ടുതൊഴിലാളിയായ ഇയാളെ രക്ഷിക്കാൻ ചില പാർട്ടി നേതാക്കൾ എത്തിയെന്നും ആരോപണം ഉയർന്നിട്ടുണ്ട്. ഇയാളുടെ അറസ്റ്റ് സംബന്ധിച്ച വിവരം ആദ്യം പോലീസ് പുറത്തുവിട്ടില്ല എന്നും ആരോപണം ഉണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :