വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified ശനി, 24 സെപ്‌റ്റംബര്‍ 2022 (17:57 IST)
കോഴിക്കോട്: സ്‌കൂൾ ബാത്ത്റൂമിൽ വച്ച് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കല്ലായി ചക്കുംകടവ് സ്വദേശി നടുമ്പുരയ്ക്കൽ ജയേഷ് എന്ന 32 കാരനാണ് പോലീസിന്റെ പിടിയിലായത്.

സ്‌കൂൾ വിടുന്ന സമയത്ത് സ്‌കൂളിൽ കടന്നു ബാത്റൂമിൽ വച്ചാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. വൈകിട്ട് സ്‌കൂൾ വിടുമ്പോൾ കുട്ടികളെ കൊണ്ടപോകാനായി രക്ഷിതാക്കളും സ്‌കൂൾ കുട്ടികളെ കൊണ്ടുപോകുന്ന വാഹന ഡ്രൈവർമാർക്കും ഒപ്പമാണ് ഇയാൾ സ്‌കൂളിൽ പ്രവേശിച്ചതും കുട്ടിയെ പീഡിപ്പിച്ചതും.

പ്രമാദമായ സുന്ദരിയമ്മ കൊലക്കേസിൽ പ്രതിയായിരുന്ന ജയേഷ് ആണ് സംഭവത്തിലെ പ്രതി എന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് കണ്ടെത്തിയത്. സെക്യൂരിറ്റി ജീവനക്കാരെ കാണിച്ചതിൽ നിന്നും പ്രതി ജയേഷ് തന്നെ എന്ന് സ്ഥിരപ്പെടുത്തി. ഇയാൾ പ്രായപൂർത്തി ആകാത്ത കുട്ടിയെ കടത്തിക്കൊണ്ടുപോയതിനു ടൌൺ പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുണ്ടെന്നും പോലീസ് പറഞ്ഞു.

കോഴിക്കോട് സൗത്ത് ബീച്ച് പരിസരത്തു നിന്നാണ് ഇയാളെ പോലീസ് സമർത്ഥമായി കസ്റ്റഡിയിലെടുത്തത്. ഇതിനായി പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :