1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. 297 people arrested in operation suraksha

ഓപ്പറേഷന്‍ സുരക്ഷ: 297 പേര്‍ അറസ്റ്റില്‍

ഓപ്പറേഷന്‍ സുരക്ഷ
ഗുണ്ടാ മാഫിയ സംഘങ്ങളെ അമര്‍ച്ച ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി നടത്തിയ പൊലീസ് റെയ്ഡില്‍ 297 പേരെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം റേഞ്ചില്‍ മാത്രം 153 പേരാണു വലയിലായത്.

ഇതോടെ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 24 മുതല്‍ ആരംഭിച്ച ഓപ്പറേഷന്‍ സുരക്ഷയുടെ ഭാഗമായി ആകെ 65153 പേരാണ് അറ്സ്റ്റിലായത്. വരും ദിവസങ്ങളിലും ഇത്തരം റെയ്ഡുകള്‍ തുടരുമെന്ന് പൊലീസ് മേധാവി അറിയിച്ചു.

ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് എതിരെയുള്ള പരാതികള്‍ 1090 എന്ന നമ്പറില്‍ വിളിച്ചോ അതത് ജില്ലകളിലെ ജില്ലാ പൊലീസ് മേധാവിമാരെയോ അറിയിക്കാവുന്നതാണെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.