തിരുവനന്തപുരം|
Last Modified ശനി, 22 നവംബര്‍ 2014 (17:27 IST)
സ്കൂള്‍ പരിസരങ്ങളില്‍ കുട്ടികള്‍ക്ക് സിഗരറ്റ്, പാന്‍ മസാല, മദ്യം, മയക്കുമരുന്നുകള്‍ തുടങ്ങിയവ വില്‍പ്പന നടത്തുന്നതു കണ്ടെത്തി തടയാന്‍ സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം പൊലീസ് സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡില്‍ 24 പേര്‍ അറസ്റ്റിലായി. വെള്ളിയാഴ്ച രാവിലെ മുതല്‍ ശനിയാഴ്ച രാവിലെ വരെ നടത്തിയ ഈ
115 റെയ്ഡുകളില്‍ 23 കേസുകളാണു രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഇതോടെ കഴിഞ്ഞ മേയ് 30 മുതല്‍ നടന്നു വരുന്ന റെയ്ഡുകളില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 5210 ആയി. ഇക്കാലയളവില്‍ ഒട്ടാകെ 26364 റെയ്ഡുകളിലായി 5333 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സംസ്ഥാന വ്യാപകമായി ഇത്തരം റെയ്ഡുകള്‍ വരും ദിവസങ്ങളിലും തുടരും. സ്കൂള്‍ പരിസരങ്ങളില്‍ മദ്യം, മയക്കുമരുന്നുകള്‍, പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവ വില്‍പ്പന നടത്തുന്നതു ശ്രദ്ധയില്‍ പെട്ടാല്‍ പൊലീസിനെ വിവരമറിയിക്കണമെന്ന് സ്കൂള്‍ അധികൃതരോടും പൊതുജനങ്ങളോടും സംസ്ഥാന പൊലീസ് മേധാവി അഭ്യര്‍ത്ഥിച്ചു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.