അനുബന്ധ വാര്‍ത്തകള്‍
- വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ അധ്യാപകരുടെ തല്ല്,പ്രിന്‍സിപ്പാളിനെ തല്ലി ടീച്ചര്മാര്, വീഡിയോ
- പഠനം മാത്രം പോര, മാർച്ചിൽ അധ്യയന വർഷം തുടങ്ങരുത്: കർശന നിർദേശവുമായി സിബിഎസ്ഇ
- വിദ്യാർഥികൾ സ്കൂളിൽ മൊബൈൽ ഫോൺ കൊണ്ടുവരുന്നതിന് വിലക്ക്: അധ്യാപകർക്കും നിയന്ത്രണം
- World No Tobacco Day 2023: ഈവര്‍ഷത്തെ സന്ദേശം ഇതാണ്
- ഇടുക്കിയില്‍ ഔദ്യോഗിക വാഹനം സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ച പഞ്ചായത്ത് സെക്രട്ടറിക്ക് 13288 രൂപ പിഴ
അധ്യാപക സംഘടനകളുടെ എതിർപ്പിന് വഴങ്ങി, അധ്യയന വർഷത്തിൽ 204 പ്രവൃത്തിദിനങ്ങൾ
ഈ അധ്യയനവര്‍ഷം 220 പ്രവൃത്തിദിനങ്ങളാക്കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറി. അധ്യാപക സംഘടനകളുടെ എതിര്‍പ്പിന് വഴങ്ങിയാണ് സര്‍ക്കാര്‍ തീരുമാനത്തിൽ നിന്നും പിന്മാറിയത്. ഈ വര്‍ഷം 12 ശനിയാഴ്ചകള് പ്രവര്ത്തിദിവസമാക്കാനാണ് ധാരണയായത്. ഈ വര്‍ഷം ഇതോടെ 204 അധ്യയനദിവസങ്ങളാകും ഉണ്ടാകുക.
വിദ്യാഭ്യാസ അവകാശനിയമവും കെ ഇ ആറും അനുസരിച്ച് വര്‍ഷം 220 പ്രവൃത്തിദിവസങ്ങള്‍ നിഷ്കര്‍ഷിക്കുന്നതായി മന്ത്രി പറഞ്ഞു. എന്നാല്‍ പ്രവൃത്തിദിവസങ്ങള്‍ ആഴ്ചയില്‍ 5 ദിവസത്തില്‍ അധികമാകരുതെന്ന് അധ്യാപകസംഘടനകള്‍ ആവശ്യപ്പെട്ടു. കഴിഞ്ഞതവണ 202 പ്രവൃത്തിദിവസങ്ങള്‍ നിശ്ചയിച്ചിരുന്നു എന്നാല്‍ മഴ അടക്കമുള്ള കാരണങ്ങളാല്‍ 199 പ്രവൃത്തിദിവസങ്ങളാണ് ലഭിച്ചത്. ഇത്തവണ അധ്യാപക സംഘടനകളുടെ അഭിപ്രായങ്ങള്‍ മാനിച്ച് 6 പ്രവൃത്തിദിവസങ്ങള്‍ ഒന്നിച്ച് വരുന്ന ശനിയാഴ്ച ക്ലാസ് വേണ്ടെന്ന തീരുമാനമാണ് വിദ്യാഭ്യാസ വകുപ്പ് കൈകൊണ്ടത്.