1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. 2 were arrested in Somasundaran's case

ചെളിവെള്ളം തെറിപ്പിച്ചത് ചോദ്യം ചെയ്‌തയാളെ കുത്തിയ കേസിൽ 2 പേർ അറസ്‌റ്റിൽ

ചെളിവെള്ളം തെറിപ്പിച്ചത് ചോദ്യം ചെയ്‌തയാളെ കുത്തിയ കേസ്; 2 പേർ അറസ്‌റ്റിൽ

Crime
റോഡിൽ നിന്ന് ചെളിവെള്ളം തെറിപ്പിച്ചത് ചോദ്യം ചെയ്‌തയാളെ കുത്തിയ കേസിലെ പ്രതികൾ അറസ്‌റ്റിൽ. കഴിഞ്ഞ ഞായറാഴ്‌ച രാത്രിയിലായിരുന്നു പുത്തൻപറമ്പ് സോമസുന്ദരത്തെ(58) കുത്തിവീഴ്‌ത്തിയത്. പഴവീട് സ്വദേശികളായ മനുശങ്കർ, കണ്ണൻ എന്നിവരെയാണ് സൗത്ത് പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
 
വീട്ടിലേക്ക് പോകാൻ ബസ്സ് കാത്തുനിൽക്കുകയായിരുന്ന സോമസുന്ദരന്റെ ദേഹത്ത് സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ മനുശങ്കറും കണ്ണനും ബൈക്ക് പിന്നിലേക്ക് എടുക്കുമ്പോൾ കെട്ടിക്കിടന്ന വെള്ളം തെറിപ്പിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്‌ത സോമസുന്ദരത്തെ തിരികെ വന്ന് ഇവർ ആക്രമിക്കുകയായിരുന്നു.
 
അക്രമത്തിൽ പരുക്കേറ്റ സോമസുന്ദരം കോട്ടയം മെഡിക്കൽ കോളജിൽ‍ ചികിത്സയിലാണ്. സംഭവശേഷം മുങ്ങിയ ഇരുവരെയും ഇന്നു പുലര്‍ച്ചെയാണു പൊലീസ് പിടികൂടിയത്. ഇരുവരും ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളാണ്.
About Writer
Rijisha M.
അടുത്ത ലേഖനം
നിപ്പാ വൈറസ്: കോഴിക്കോട്ടെ പൊതു പരിപാടികൾ ഒഴിവാക്കാൻ കളക്ടറുടെ നിർദേശം