വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ച് വിദേശത്തേക്ക് കടന്നു
ചെങ്ങന്നൂര്‍|
WEBDUNIA|
PTI
PTI
യുവതിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചശേഷം യുവാവ് വിദേശത്തേക്ക് കടന്നതായി പരാതി. സ്വകാര്യ ബാങ്ക് ജീവനക്കാരിയും തിരുവനന്തപുരം സ്വദേശിനിയുമായ 23 കാരിയാണ് ചെങ്ങന്നൂര്‍ മുളക്കുഴ സ്വദേശിയായ യുവാവിനെതിരേ വനിതാസെല്ലിലും വനിതാകമ്മീഷനിലും പരാതി നല്‍കിയിരിക്കുന്നത്.
യുവതിയെ ഫോണിലൂടെ പരിചയപ്പെട്ട ശേഷം വിവാഹവാഗ്ദാനം നല്കി പലപ്രാവശ്യം ഇയാളുടെ മുളക്കുഴയിലെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നും അതിനുശേഷം രണ്ട് സുഹൃത്തുക്കളുടെ വീട്ടില്‍ വെച്ചും പീഡനം ആവര്‍ത്തിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്.
വിവാഹം കഴിയ്ക്കണമെന്ന് നിര്‍ബന്ധം പിടിച്ചതോടെ യുവാവ് വിദേശത്തേക്ക് കടക്കുകയായിരുന്നു. പെണ്‍കുട്ടിയും അമ്മയും യുവാവിന്റെ വീട്ടിലെത്തി വിവാഹത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ ഭീഷണിപ്പെട്ടുത്തിയെന്നും വിദേശത്തുള്ള സുഹൃത്തുക്കള്‍ മുഖേന യുവാവിന്റെ ഫോണ്‍ നമ്പര്‍ ശേഖരിച്ച് ബന്ധപ്പെട്ടപ്പോള്‍ വിവാഹത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ ശ്രമിക്കുന്നതുമായാണ് യുവതി നല്കിയ പരാതിയില്‍ ഉള്ളത്.