നിശ്ചയിച്ചുറപ്പിച്ച വരന് പകരമെത്തിയ വ്യാജ വരനും സംഘവും പിടിയില്‍

തിരുവമ്പാടി| WEBDUNIA|
PRO
നിശ്ചയിച്ചുറപ്പിച്ച കല്യാണത്തിന്‌ വരനെത്തിയപ്പോള്‍ കണ്ടുനിന്നവരെല്ലാം ഞെട്ടി. കാരണം താലികെട്ടാനായെത്തിയത് മറ്റൊരാള്‍.

കല്യാണത്തിനായി ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കിയ വീട്ടില്‍ വരന്റെ വേഷം ധരിച്ച് മധ്യവയ്സ്കനായ വരനും സംഘവും എത്തിയതോടെ പെണ്‍കുട്ടിയുടെ അമ്മ ബോധംകെട്ട്‌ വീണു.

പകരക്കാരനായി എത്തിയ മധ്യവയസ്കനും സംഘവും പൊലീസ്‌ കസ്റ്റഡിയിലായി‍. കൂടരഞ്ഞി കോലോത്തും കടവിലാണ്‌ സംഭവം.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന അമ്മയും മകളും മാത്രമുള്ള കുടുംബത്തിലെ പെണ്‍കുട്ടിക്ക്‌ ഇടുക്കി ജില്ലയിലെ കട്ടപ്പന മേഖലയില്‍ നിന്ന്‌ എത്തിയ കല്യാണ ആലോചനയാണ്‌ നിശ്ചയിച്ച വരന്‌ പകരക്കാരന്‍ എത്തിയതിനെ തുടര്‍ന്ന്‌ മുടങ്ങിയത്‌.

ഇടുക്കി സ്വദേശിയായ കല്യാണ ബ്രോക്കറാണ്‌ ആലോചനയുമായി എത്തിയത്‌. വിവാഹം നടത്താമെന്ന്‌ നിശ്ചയിച്ച പിരിഞ്ഞവര്‍ വധുവിന്റെ വീട്ടുകാരില്‍ നിന്ന്‌ പണവും കൈപ്പറ്റിയതായാണ്‌ അറിയുന്നത്‌.

ബ്രോക്കറും പകരക്കാരനായി എത്തിയ വരനും അടക്കമുള്ളവര്‍ മുക്കം പൊലീസിന്റെ കസ്റ്റഡിയിലാണുള്ളത്‌. കേസ്‌ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും മുക്കം പോലീസ്‌ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :