പട്ടാളക്കാരനെ നാല് സ്ത്രീകള്‍ ചേര്‍ന്ന് ബന്ദിയാക്കി ഒരാഴ്ചയോളം കൂട്ടബലാത്സംഗം ചെയ്തു. സിംബാബ്‌വേയിലാണ് സംഭവം. അജ്ഞാതമായ ഒരു സ്ഥലത്താണ് ഇയാളെ പാര്‍പ്പിച്ചത്. ലൈംഗികമായി പീഡിപ്പിക്കുക മാത്രമല്ല, ക്രൂരമായി ആക്രമിക്കുകയും ചെയ്തു. തുടര്‍ന്ന് തൊട്ടടുത്തുള്ള മലമുകളില്‍ ഇയാളെ ഉപേക്ഷിക്കുകയായിരുന്നു.
കാര്‍ ഓടിച്ചു വന്ന സ്ത്രീകളോട് ലിഫ്റ്റ് ചോദിച്ചതാണ് പട്ടാളക്കാരന് വിനയായത്. പട്ടാളക്കാരന്‍ കാറില്‍ കയറി അല്പദൂരം പിന്നിട്ട ശേഷം കാര്‍ റൂട്ടുമാറ്റി. ഭക്ഷണം വാങ്ങാന്‍ എന്ന വ്യാജേനയായിരുന്നു ഇത്. എങ്കില്‍ തന്നെ വഴിയില്‍ ഡ്രോപ് ചെയ്തേക്കൂ എന്ന് ഇയാള്‍ പറഞ്ഞതോടെ സ്ത്രീകളുടെ ഭാവം മാറി. അവര്‍ കത്തികാട്ടി ഇയാളെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് കണ്ണുകെട്ടി. ഇയാളുടെ കൈയില്‍ നിന്ന് കാശ് അടിച്ചുമാറ്റുകയും ചെയ്തു.
അജ്ഞാത കേന്ദ്രത്തിലേക്കാണ് ഇയാളെ നേരെ കൊണ്ടുപോയത്. ഏപ്രില്‍ 19 മുതല്‍ 23 വരെ ഇയാളെ ബന്ദിയാക്കി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.
മലമുകളില്‍ ഉപേക്ഷിപ്പെട്ട നിലയില്‍ ആണ് ഇയാളെ കണ്ടെത്തിയത്. അവശനായ ഇയാളുടെ കാലില്‍ ആഴത്തില്‍ ഒരു മുറിവുണ്ട്. പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.