ആറു വയസുകാരി പൊള്ളലേറ്റു മരിച്ചു; മരണകാരണം രണ്ടാനമ്മയുടെ പീഡനം
കോഴിക്കോട് . |
WEBDUNIA|
PRO
PRO
ദുരൂഹസാഹചര്യത്തില്‍ ആറു വയസുകാരി പൊള്ളലേറ്റു മരിച്ചു. നടക്കാവ് പിഎം കുട്ടി റോഡില്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ മകള്‍ അതിഥിയാണു മരിച്ചത്. കുട്ടിയെ പുലര്‍ച്ചെ ഒന്നരയോടെ പൊള്ളലേറ്റ നിലയില്‍ കോഴിക്കോട്ടെ സ്വകാര്യആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പൊള്ളലേറ്റതെങ്ങനെയാണെന്ന് അറിയില്ലെന്നു വീട്ടുകാര്‍ പറഞ്ഞു. തുടര്‍ന്നു സംശയം തോന്നി സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ തന്നെയാണു പൊലീസിനെ വിവരം അറിയിച്ചത്.
രണ്ടാനമ്മയുടെ പീഡനം മൂലമാണ് കുട്ടി മരിച്ചതെന്നാണ് നാട്ടുകാരുടെ ആരോപണം. നേരത്തെ നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ചെയില്‍ഡ് ഹെല്‍പ് ലൈന്‍ പ്രവര്‍ത്തകരെത്തി രണ്ടാനമ്മയെ താക്കീത് ചെയ്‌തിരുന്നു. പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.