പാസ്‌പോര്‍ട്ട് തിരികെ ചോദിച്ച മലയാളിയെ തൊഴിലുടമ കുത്തി പരുക്കേല്‍പ്പിച്ചു. ഇടത് കൈയ്‌ക്കും തോളിനും പരുക്കേറ്റ രാധാകൃഷ്‌ണന്‍ (35) എന്നയാളെ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബഹ്‌റിനില്‍ സെയില്‍സ്‌മാനായ രാധാകൃഷ്‌ണന്‍ അവധിക്ക് നാട്ടിലേക്ക് മടങ്ങുന്നതിനു മുന്നോടിയായി പാസ്‌പോര്‍ട്ട് ആവശ്യപ്പെടുകയായിരുന്നുവെന്നാണ് സൂചന. ചില രേഖകളില്‍ ഒപ്പുവച്ചാല്‍ പാസ്‌പോര്‍ട്ട് വിട്ടു നല്‍കാമെന്നായിരുന്നു തൊഴിലുടമ പറഞ്ഞത്.
തുടര്‍ന്ന് ഇരുവരും തമ്മില്‍ വാദപ്രതിവാദം നടക്കുകയും തൊഴിലുടമ കുത്തിപരുക്കേല്‍പ്പിക്കുകയുമായിരുന്നുവെന്നാണ് മലയാളി നല്‍കിയ പരാതിയില്‍ പറയുന്നത്. എന്നാല്‍, തൊഴിലുടമ ആരോപണം നിഷേധിച്ചു.