അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി കാഞ്ഞങ്ങാട് പിടിയിലായി. അലാമിപ്പളളി തെരുവത്ത് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അഞ്ച് വയസ്സുകാരി പീഡനത്തിന് ഇരയായ കേസില്‍ മാരുതി (45) എന്നയാളാണ് പിടിയിലായത്. ബാലികയുടെ അമ്മയുടെ അമ്മാവന്‍ ആണ് മാരുതി. ഏപ്രില്‍ 17നാണ് സംഭവം നടന്നത്.
ഒരു വര്‍ഷം മുമ്പാണ് കുട്ടിയുടെ കുടുംബം കര്‍ണാടകയില്‍ നിന്ന് കാഞ്ഞങ്ങാട് എത്തിയത്. മാരുതിയുടെ കുടുംബത്തിനൊപ്പമാണ് ഇവര്‍ കഴിയുന്നത്. വീട്ടില്‍ ആരും ഇല്ലാത്തപ്പോഴാണ് പീഡനം നടന്നത്. കുട്ടിയുടെ അമ്മ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ രംഗം നേരിട്ട് കണ്ടു. ഇവര്‍ ബഹളം വച്ചപ്പോള്‍ മാരുതി ഇവരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തു.
തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.