1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കാര്‍ഗില്‍ വിജയ് ദിവസ്
  4. Kargil Vijay Diwas Special

കാര്‍ഗിലില്‍ ഇടയ്‌ക്കുവച്ച് ഇന്ത്യ യുദ്ധതന്ത്രം മാറ്റിയത് എന്തിന് ?

കാര്‍ഗില്‍
കാര്‍ഗില്‍ യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ ശത്രുവിന്റെ ശേഷിയെ കുറച്ചുകണ്ട ഇന്ത്യയ്ക്ക്‌ കനത്ത തിരിച്ചടിയാണ് നേരിട്ടത്. മെയ്‌ 27ന്‌ ഇന്ത്യയുടെ മിഗ്‌-27 വിമാനം വെടിവച്ചിട്ട്‌ ഫ്ലൈറ്റ്‌ ലഫ്‌. കെ. നചികേതയെ പാകിസ്ഥാന്‍ തടവുകാരനാക്കി. നചികേതയെ അന്വേഷിച്ചുപോയ മിഗ്‌-21 വിമാനത്തെ നിയന്ത്രണരേഖയില്‍ വെടിവച്ചിട്ടു. സ്ക്വാഡ്രണ്‍ ലീഡര്‍ അജയ്‌ അഹൂജ കൊല്ലപ്പെട്ടു. മെയ്‌ 28-ന്‌ ഇന്ത്യയുടെ മിഗ്‌-17 ഹെലികോപ്റ്റര്‍ വെടിയേറ്റുവീണ്‌ 4 പേര്‍ കൊല്ലപ്പെട്ടു. ഇതോടെ വ്യോമസേന ഹെലികോപ്റ്ററുകള്‍ പിന്‍വലിച്ചു. യുദ്ധത്തിന്റെ തന്ത്രം മാറ്റി.
 
ഇന്ത്യന്‍ സൈന്യം ജൂണ്‍ ആദ്യ ആഴ്ചയില്‍ കാര്‍ഗിലിലും ദ്രാസിലും ആക്രമണം ശക്തമാക്കി. ജാട്ട്‌ റജിമെന്റിലെ 6 സൈനികരുടെ മൃതദേഹം ദിവസങ്ങള്‍ക്കുശേഷം പാകിസ്ഥാന്‍ ഇന്ത്യയെ ഏല്‍പിച്ചത്‌ അംഗഭംഗം വരുത്തിയ നിലയിലാണ്‌. ജൂണ്‍ 13-ന്‌ ഇന്ത്യന്‍ സേന ടോലോലിങ്‌ കൊടുമുടി പിടിച്ചെടുത്തു. ജൂണ്‍ 20-ന്‌ പോയിന്റ്‌ 5140 പിടിച്ചെടുത്തതോടെ ടോലോലിങ്‌ കുന്നുകള്‍ പൂര്‍ണമായും ഇന്ത്യന്‍ അധീനത്തിലായി. ജൂലൈ 4-ന്‌ ടൈഗര്‍ ഹില്ലും തിരിച്ചുപിടിച്ചു.
 
അന്താരാഷ്‌ട്ര രംഗത്തെ കടുത്ത സമ്മര്‍ദ്ദം കാരണം പാകിസ്ഥാന്‍ ജൂലൈ പതിനൊന്നോടെ കാര്‍ഗിലില്‍നിന്ന്‌ നുഴഞ്ഞുകയറ്റക്കാരെ പിന്‍വലിക്കാന്‍ തുടങ്ങി. 'ഓപ്പറേഷന്‍ വിജയ്‌' എന്നു പേരുള്ള കാര്‍ഗില്‍ യുദ്ധം വിജയിച്ചതായി ജൂലൈ 14-ന്‌ വാജ്‌പേയി പ്രഖ്യാപിച്ചു. 
About Writer
സുബിന്‍ ജോഷി
അടുത്ത ലേഖനം
വിവാഹം വൈകുന്നു, ദേവിയെ പ്രീതിപ്പെടുത്താൻ 60കാരന്റെ തലവെട്ടി ക്രൂരത: 25 കാരൻ പിടിയിൽ