അനുബന്ധ വാര്ത്തകള്
- സ്വന്തം ഭാര്യയെ നിരവധിപേർക്ക് പങ്കുവച്ച് ദൃശ്യങ്ങൾ പകർത്തി, യുവതിയെ ക്രൂരതക്ക് ഇരയാക്കിയത് കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, പിന്നീട് സംഭവിച്ചത് ഇങ്ങനെ
- യൗവ്വനം നിലനിർത്താൻ എള്ളെണ്ണ, ചെയ്യേണ്ടത് ഇത്രമാത്രം !
- ചുണ്ടുകളിലെ കറുപ്പകറ്റി സുന്ദരമാക്കാം, വീട്ടിൽ ചെയ്യാവുന്ന സിംപിളായ വിദ്യകൾ ഇതാ !
- ഈ ഭക്ഷണങ്ങൾ കഴിച്ചാൽ മുടി കൊഴിച്ചിലിനെ ഭയക്കേണ്ട !
- തക്കാളി മതി മുഖചർമം തിളങ്ങാൻ, ചെയ്യേണ്ടത് ഇക്കാര്യങ്ങൾ !
പുതിയ എൻട്രി ലെവൽ സ്മാർട്ട്‌ഫോണുമായി ഷവോമി, റെഡ്മി 7A വരുന്നു !
റെഡ്മി നോട്ട് സെവൻ സീരീസിനെ വിപണിയിൽ അവതരിപ്പിച്ചതിന് പിന്നാലെ പുതിയ എൻട്രി ലെവൽ സ്മാർട്ട്‌ഫോൺ റെഡ്മി 7A യെ കൂടി അവതരിപ്പിക്കുകയാണ് ഷവോമി. കഴിഞ്ഞ വർഷം വിപണിയിലെത്തിയ റെഡ്മി 6A യുടെ പരിഷ്കരിച്ച പതിപ്പായാണ് റെഡ്മി 7A വിപണിയിൽ എത്താൻ തയ്യാറെടുക്കുന്നത്.
കാഴ്ചയിൽ റെഡ്മി 6Aക്ക് സമാനമാണ് റെഡ്മി 7A. എന്നാൽ കൂടുതൽ മികച്ച സംവിധാനങ്ങൾ ഫോണിൽ ഷവോമി ഒരുക്കിയിട്ടുണ്ട്. 18:9 ആസ്പക്ട് റേഷ്യോവിൽ 5.45 ഇഞ്ച് ഐപിഎസ് എൽസിഡി എച്ച് ഡി ഡിസ്പ്ലേയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. ഏത് റാം, സ്റ്റോറേജ് വേരിയന്റിലായിരിക്കും റെഡ്മി 7A വിപണിയിലെത്തുക എന്ന കാര്യം ഷവോമി ഇതേവരെ പുറത്തുവിട്ടിട്ടില്ല. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിലുള്ള 13 മെഗാപിക്സൽ സിംഗിൾ റിയർ ക്യാമറയാണ് റെഡ്മി 7Aയിൽ ഉണ്ടാവുക.
5 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ. പ്രൊസസറിന്റെ കാര്യത്തിലാണ് 6Aയെ അപേക്ഷിച്ച് വലിയ മറ്റം ഉള്ളത്. റെഡ്മി 6Aയിൽ മീഡിയടെക്കിന്റെ ഹീലിയോ A22 എസ് ഒ സി പ്രോസസറായിരുന്നു എകിൽ. റെഡ്മി 7Aക്ക് കരുത്ത് പകരുന്നത് ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 439 പ്രൊസസറാണ്. 4000 എം എ എച്ച് ബാറ്ററിയാണ് ഫോണിൽ ഉണ്ടാവുക. റെഡ്മി 7Aയുടെ വില സംബന്ധിച്ച വിവരങ്ങളും കമ്പനി പുറത്തുവിട്ടിട്ടില്ല. 6000 മുതൽ 7000 വരെയാണ് ഫോണിന് പ്രതീക്ഷിക്കപ്പെടുന്ന വില.