ചുണ്ടുകളിലെ കറുപ്പകറ്റി സുന്ദരമാക്കാം, വീട്ടിൽ ചെയ്യാവുന്ന സിംപിളായ വിദ്യകൾ ഇതാ !

Last Modified വെള്ളി, 24 മെയ് 2019 (02:59 IST)
ഭംഗിയുള്ളചുണ്ടുകൾക്ക് സൗന്ദര്യത്തിലുള്ള പങ്ക് പ്രത്യേകിച്ച് പറയേണ്ടതല്ലല്ലോ. എന്നാൽ ചുണ്ടിലെ ഇരുണ്ട നിറം പലരും നേരിടുന്ന പ്രശ്നമാണ് ഇത് പരിഹരിക്കുന്നതിന് പകരം ലിപ്‌സ്റ്റികുകൾ ഉപയോഗിച്ച് മറയ്ക്കുകയാണ് മിക്ക സ്ത്രീകളും ചെയ്യാറുള്ളത്. എന്നാൽ ചുണ്ടുകളിലെ ഇരുണ്ട നിറം അകറ്റുന്നതിനുള്ള വിദ്യകൾ നമുക്ക് വീട്ടിൽ തന്നെ ചെയ്യാം.

വെളിച്ചെണ്ണ ഇല്ലാത്ത വീടുകൾ അപൂർവമായിരുക്കും. ചുണ്ടിനെ ഇരുണ്ട നിറം അകറ്റാൻ വെളിച്ചെണ്ണക്ക് കഴിവുണ്ട്. അല്പം വെളിച്ചെണ്ണയെടുത്ത് ദിവസം കിടക്കുന്നതിന് മുൻപായി ചുണ്ടുകളിൽ തേച്ചുപിടിപ്പിക്കുക. ഇത് ദിവസേന ചെയ്യുന്നതിലൂടെ ചുണ്ടുകളിലെ ഇരുണ്ട നിറത്തെ ഇല്ലാതാക്കാം.

നാരങ്ങ നീരും തേനും ചേർത്ത മിശ്രിതം ചുണ്ടുകളിൽ തേച്ചുപിടിപ്പിക്കുകയാണ് മറ്റൊരു വിദ്യ. ചുണ്ടുകളുടെ സ്വാഭാവിക വീണ്ടെടുകാൻ ഇത് സഹായിക്കും. ചുണ്ടുകളിലെ ഇരുണ്ട നിറവും കറുത്ത പാടുകളും നീക്കം ചെയ്യാൻ നാരങ്ങ നീരും തേനും ചേർന്ന മിശ്രിതത്തിന് സാധിക്കും.

ചുണ്ടുകളിലെ ഇരുണ്ട നിറം അകറ്റാൻ സഹായിക്കും കറ്റാർ വാഴ ജെൽ. കറ്റാർവാഴ ജെൽ അൽപം ചുണ്ടിൽ നന്നായി തേച്ചു പിടിപ്പിക്കുക. ഇത് ഉണങ്ങിയ ശേഷം കഴുകിക്കളയുന്നതിലൂടെ ചുണ്ടിന് സ്വാഭാവികമായ നിറം ലഭിക്കും. ചുണ്ടിലെ ചുളിവുകളും ഇത് നീക്കം ചെയ്യും. ഉറങ്ങുന്നതിന് മുൻപായി ഗ്ലിസറിന് ഉപയോഗിച്ച് തുടക്കുന്നതും ഇരുണ്ട നിറം അകറ്റാൻ നല്ലതാണ്ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :