1. വാര്‍ത്താലോകം
  2. ഐ.ടി
  3. ഐ ടി വാര്‍ത്ത
  4. Whatsapp new group schedule feature

ഷെഡ്യൂൾ ഗ്രൂപ്പ് കോൾ: പുതിയ ഫീച്ചറുമായി വാട്ട്സാപ്പ്

group schedule call
തുടർച്ചയായി അപ്ഡേറ്റുകളുമായി ഞെട്ടിക്കുകയാണ് ജനപ്രിയ ഇൻസ്റ്റൻ്റ് മെസേജിംഗ് ആപ്പായ വാട്ട്സാപ്പ്. പുതിയതായി ഗ്രൂപ്പ് കോളുകളുകൾ ഷെഡ്യൂൾ ചെയ്തുവെയ്ക്കാൻ സഹായിക്കുന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാനായുള്ള ഒരുക്കത്തിലാണ് കമ്പനിയെന്നാണ് റിപ്പോർട്ട്. നിലവിൽ ഐഒഎസ് പ്ലാറ്റ്ഫോമിൽ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്.
 
പരീക്ഷണം വിജയമാണെങ്കിൽ സേവനം എല്ലാവർക്കും ലഭിക്കുന്ന തരത്തിൽ വിപുലപ്പെടുത്താനാണ് കമ്പനി ഉദ്ദേശിക്കുന്നത്. പുതിയ കോണ്ടെക്സ്റ്റ് മെനുവിൽ നിന്നും ഷെഡ്യൂൾ സേവനം പ്രയോജനപ്പെടുത്താൻ കഴിയുന്ന വിധമാണ് പുതിയ ഫീച്ചർ അവതരിപ്പിക്കുക. ഗ്രൂപ്പ് യോഗങ്ങളിൽ ഈ ഫീച്ചർ വളരെയധികം പ്രയോജനപ്രദമാകുമെന്നാണ് കരുതുന്നത്. യോഗം നടക്കുന്ന സമയം മുൻകൂട്ടി അറിയിക്കാൻ സാധിക്കുന്നത് കൊണ്ട് അംഗങ്ങൾക്കെല്ലാം ഇതിൽ പങ്കെടുക്കുവാൻ ബുദ്ധിമുട്ടുണ്ടാകില്ല.വോയ്സ് കോളിന് പുറമെ വീഡിയോ കോളിനും സേവനം പ്രയോജനപ്രദമാകും.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
യുവതിയെ അപമാനിക്കാൻ ശ്രമിച്ച ഡി.വൈ.എഫ്.ഐ നേതാവ് പിടിയിൽ