അഭിറാം മനോഹർ|
Last Modified തിങ്കള്‍, 27 ഫെബ്രുവരി 2023 (15:44 IST)
കോൺഗ്രസ് അംഗങ്ങൾക്കുള്ള മദ്യപാനവിലക്ക് നീക്കിയതിനെതിരെ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് വി എം സുധീരൻ. പാർട്ടി പ്രാഥമിക അംഗത്വത്തിനുള്ള വ്യവസ്ഥകളിൽ മദ്യവർജനത്തിനും ഖാദി ഉപയോഗത്തിനും ഇളവ് നൽകിയത് ദൗർഭാഗ്യകരവും പ്രതിഷേധാർഹവുമാണെന്ന് കത്തിൽ പറയുന്നു.
പതിറ്റാണ്ടുകളായി കോൺഗ്രസ് പാർട്ടിയുടെ മുദ്രാവാക്യവും അഭിമാനർഹമായ സവിശേഷതയുമായിരുന്നു മദ്യവർജനവും ഖാദി പ്രസ്ഥാനവും. ഈ വ്യവസ്ഥകൾ തള്ളി പറയുമ്പോൾ സ്വാതന്ത്ര്യപ്രസ്ഥാനത്തെയും ഗാന്ധിയൻ മൂല്യങ്ങളെയും കൂടിയാണ് തള്ളിപറയുന്നത്. ഇക്കാലത്ത് ഈ വ്യവസ്ഥകൾ പാലിക്കപ്പെടാത്തത് കൊണ്ടാണ് നിയമത്തിൽ ഭേദഗതിയെന്ന വാദം ന്യായീകരിക്കാനാവില്ലെന്നും സുധീരൻ പറയുന്നു.