അഭിറാം മനോഹർ|
Last Modified ചൊവ്വ, 14 ഫെബ്രുവരി 2023 (16:04 IST)
ഒരേസമയം നൂറോളം ഇമേജുകൾ ഷെയർ ചെയ്യാനുള്ള ഓപ്ഷൻ അവതരിപ്പിച്ച് വാട്ട്സാപ്പ്. വാട്ട്സാപ്പിൻ്റെ ഡെക്സ്ടോപ്പ് പതിപ്പിലാണ് ഈ ഫീച്ചർ ലഭ്യമാവുക. ഹൈ ക്വാളിറ്റി ഇമേജുകൾ ഷെയർ ചെയ്യാനുള്ള ഓപ്ഷനാണ് വാട്ട്സാപ്പ് അവതരിപ്പിക്കുന്നത്.
ഒരേ ചാറ്റിൽ 30 മീഡിയ ഫയലുകൾ പങ്കിടാനാണ് നിലവിൽ ആപ്പ് അനുവദിക്കുന്നുള്ളു. ഇതിലാണ് മാറ്റം വരുത്തുന്നത്. പുതിയ ഫീച്ചർ പ്രകാരം ഉപഭോക്താക്കൾക്ക് അയയ്ക്കേണ്ട ഫോട്ടോകളുടെ ക്വാളിറ്റി തെരെഞ്ഞെടുക്കാനാകും. നേരത്തെ സ്റ്റാറ്റസിൽ വോയ്സ് ഉൾപ്പെടുത്താനുള്ള സംവിധാനം വാട്സപ്പ് ഉൾപ്പെടുത്തിയിരുന്നു.