അനുബന്ധ വാര്‍ത്തകള്‍
- ട്രൂകോളറിലെ ഇന്ത്യൻ ഉപയോക്താളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപ്പനയ്ക്ക്
- ലോകത്തിന് മുൻപിൽ നാണം കെട്ട് ഇന്ത്യ, ഇന്റർനെറ്റ് ബ്ലോക്കൗട്ടിൽ ഒന്നാം സ്ഥാനത്ത്
- ഇനി വാട്സ്ആപ്പ് വെബിലും വീഡിയോ, വോയ്സ് കോളുകൾ ചെയ്യാം, പുതിയ ഫീച്ചർ ഇങ്ങനെ
- ഗൂഗിളും ഫെയ്സ്ബുക്കും ഇനി വാർത്തകൾക്ക് പ്രതിഫലം നൽകണം: നിയമം പാസാക്കി ഓസ്ട്രേലിയ
- ഉപയോക്താക്കൾക്കായി വാട്ടസ് ആപ്പിൽ പുതിയ ഫീച്ചർ, അറിയു !
അത്യാവശ്യഘട്ടങ്ങളിൽ അടുപ്പമുള്ളവരെ വേഗത്തിൽ ബന്ധപ്പെടാം, പേഴ്‌സണൽ സേഫ്‌റ്റി ആപ്പുമായി ട്രൂ കോളർ
ഗാർഡിയൻ എന്ന പേരിൽ പേഴ്‌സണൽ സേഫ്‌റ്റി ആപ്പ് പുറത്തിറക്കി ട്രൂ കോളർ. അത്യാവശ്യഘട്ടങ്ങളിൽ ഏറ്റവും അടുപ്പമുള്ളവരെ വേഗത്തിൽ ബന്ധപ്പെടാൻ പറ്റുന്ന തരത്തിലാണ് ആപ്പ് നിർമിച്ചിരിക്കുന്നത്. കുടുംബാംഗങ്ങൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരെ ആപ്പിലെ എമർജൻസി ലിസ്റ്റിൽ ഉൾപ്പെടുത്താനാകും.
ഏതെങ്കിലും ഘട്ടത്തിൽ അപകടകരമായ സാഹചര്യത്തിലാണെന്ന തോന്നൽ ഉണ്ടാവുകയാണെങ്കിൽ എമർജൻസി ബട്ടൻ ക്ലിക്ക് ചെയ്യാവുന്നതാണ്. ലോക്കേഷൻ അടക്കമുള്ള വിവരം എമർജൻസി ലിസ്റ്റിൽ നൽകിയ ആളുകളിലേക്ക് കൈമാറപ്പെടും. ഉടനടി വേണ്ട സഹായങ്ങൾ ആണെങ്കിൽ പൊലീസ് ഉൾപ്പടെയുള്ളവർക്ക് വിവരങ്ങൾ കൈമാറുന്ന ഫീച്ചർ ഉൾപ്പെടുന്നതിനുള്ള പ്രവർത്തനങ്ങളും ആപ്പ് ആരംഭിച്ചിട്ടുണ്ട്.
അടുത്ത ലേഖനം