ട്രൂകോളറിലെ ഇന്ത്യൻ ഉപയോക്താളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപ്പനയ്ക്ക്

വെബ്ദുനിയ ലേഖകൻ| Last Updated: വ്യാഴം, 28 മെയ് 2020 (11:48 IST)
മുംബൈ: കോളർ ഐഡി ആപ്പായ ട്രൂകൊളറിലെ ഇന്ത്യർക്കാരായ ഉപയോക്താക്കടെ വിവരങ്ങൾ ഡാർക് വെബിൽ വിൽപ്പനയ്ക്കെന്ന് റിപ്പോർട്ടുകൾ, അമേരിക്ക ആസ്ഥാനമാക്കി പ്രവർത്തിയ്ക്കുന്ന സൈബർ സെക്യൂരിറ്റി സ്ഥാപനമായ സൈബിൾ ആണ് ഈ റിപ്പോർട്ട് പുറത്തുവിട്ടിരിയ്ക്കുന്നത്. 4.75 കോടി ഇന്ത്യയ്ക്കാരുടെ വിവരങ്ങളാണ് വിൽപ്പനയ്ക്ക് വച്ചിരിയ്ക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നുമുള്ളവരുടെ വിവരം വിൽപ്പനയ്ക്ക് വച്ച കൂട്ടത്തിൽ ഉണ്ട്.

മഹാരാഷ്ട്ര, ബിഹാർ, ആന്ധ്രപ്രദേശ്, ഡൽഹി, ഹരിയാണ, മധ്യപ്രദേശ്, പഞ്ചാബ് ഒഡീഷ, നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽനിന്നും ഉള്ളവരുടേതാണ് കൂടുതൽ വിവരങ്ങളും. വെറും 1000 ഡോളറിനാണ് (ഏകദേശം 75,000 രൂപ) ഈ വിവരങ്ങൾ വിൽപ്പനയ്ക്ക് വച്ചിരിയ്ക്കുന്നത്. ഉപയോക്താക്കളുടെ പേര്, ഫോൺ നമ്പർ, സ്ഥലം, ഉപയോഗിയ്ക്കുന്ന ഫോൺ, ഇമെയിൽ, ഫെയ്സ്ബുക്ക് പ്രൊഫൈലിലെ വിവരങ്ങൾ എന്നിവയാണ് വിൽപ്പനയ്ക്ക് വച്ചിരിയ്ക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :