ഗൂഗിളും ഫെയ്സ്ബുക്കും ഇനി വാർത്തകൾക്ക് പ്രതിഫലം നൽകണം: നിയമം പാസാക്കി ഓസ്ട്രേലിയ

വെബ്‌ദുനിയ ലേഖകൻ| Last Updated: വെള്ളി, 26 ഫെബ്രുവരി 2021 (11:24 IST)
കാൻബറ: ഉൾപ്പടെയുള്ള ഉള്ളടക്കങ്ങൾ പങ്കുവയ്ക്കുന്നതിന് ഫെയ്സ്ബുക്കും, ഗൂഗിളും മാധ്യമസ്ഥാപനങ്ങൾക്ക് പണം നൽകണം എന്ന നിയമം പാസാക്കി ഓസ്ട്രേലിയ. വ്യാഴാഴ്ച ഓസ്ട്രേലിയൻ പാർലമെന്റ് ബില്ല പാസാക്കി. കമ്പനികളും സർക്കാരും തമ്മിലുള്ള വലിയ തർക്കത്തിനാണ് ഇതോടെ അറുതിയായത്. ഫെയ്‌സ്ബുക്ക് സി.ഇ.ഒ. മാര്‍ക്ക് സക്കര്‍ബര്‍ഗുമായി ഫ്രൈഡെന്‍ബെര്‍ഗ് നടത്തിയ ചര്‍ച്ചയിലെ ധാരണയനുസരിച്ചുള്ള ഭേദഗതികളും നിയമത്തില്‍ വരുത്തിയിട്ടുണ്ട്. ഇതേ തുടർന്ന് ഓസ്ട്രേലിയയ്ല് ഫെയ്സ്ബുക്കിൽ വാർത്തകൾ പങ്കുവയ്ക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് ഫെയ്സ്ബുക്ക് ചൊവ്വാഴ്ച നിക്കിയിരുന്നു. അതേസമയം ഉള്ളടക്കത്തിന് പ്രതിഫലം നൽകുന്ന കാര്യത്തിൽ ഫെയ്സ്ബുക്ക് മാധ്യമ സ്ഥാപനങ്ങളൂമായി ധാരണയിലെത്തുന്നതിന് ഇനിയും സമയെമെടുക്കും എന്നാണ് വിവരം. അതേസമയം ഇതിനോടകം തന്നെ മാധ്യമസ്ഥാപനങ്ങളുമായി ധാരണയിലെത്തിയിട്ടുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :