ഇനി വാട്‌സ്ആപ്പ് വെബിലും വീഡിയോ, വോയ്‌സ് കോളുകൾ ചെയ്യാം, പുതിയ ഫീച്ചർ ഇങ്ങനെ

അഭിറാം മനോഹർ| Last Modified വ്യാഴം, 4 മാര്‍ച്ച് 2021 (15:54 IST)
മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ വാട്‌സ്ആപ്പിന്റെ വെബ് പതിപ്പിൽ വീഡിയോ-വോയ്‌സ് കോളുകൾ ചെയ്യാനുള്ള ഫീച്ചർ അവതരിപ്പിച്ച് കമ്പനി. ഇതോടെ ലാപ്പ്ടോപ്പ്,ഡെസ്‌ക്ക് ടോപ്പ്,കമ്പ്യൂട്ടറുകളിൽ വാട്‌സ്ആപ്പ് വെബിലൂടെ വോയ്‌സ് വീഡിയോ സേവനം പ്രയോജനപ്പെടുത്താം. ദീർഘകാലമായുള്ള ഉപഭോക്താക്കളുടെ ആവശ്യമാണ് ഇപ്പോൾ നിറവേറിയിരിക്കുന്നത്.

ഇതോടെ വെബ് ക്യാമറ, മൈക്രോ ഫോൺ സംവിധാനങ്ങൾ ഉണ്ടെങ്കിൽ വാട്‌സ്ആപ്പ് വെബ് വഴി വീഡിയോ-വോയ്‌സ് കോളുകൾ ചെയ്യാൻ സാധിക്കും. ട്വിറ്ററിലൂടെയാണ് വാട്‌സ്ആപ്പ് ഇക്കാര്യം അറിയിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :