1. വാര്‍ത്താലോകം
  2. ഐ.ടി
  3. ഐ ടി വാര്‍ത്ത
  4. Tim cook to step down as apple ceo john ternus to take over in september

ടിം കുക്ക് പുറത്ത്, ആപ്പിളിന് സെപ്റ്റംബർ മുതൽ പുതിയ സിഇഒ, ആരാണ് ജോൺ ടെർണസ്

സെപ്റ്റംബര്‍ 1 മുതല്‍ മാറ്റം പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Tim Cook, John Ternus, Apple CEO, Tech News
ലോകത്തിലെ ഏറ്റവും വിലമതിക്കപ്പെടുന്ന ടെക് കമ്പനികളിലൊന്നായ ആപ്പിളില്‍  നേതൃമാറ്റം. ദീര്‍ഘകാലമായി കമ്പനിയെ നയിച്ച ടിം കുക്ക് സെപ്റ്റംബറില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (CEO) പദവി ഒഴിയും. ടിം കുക്കിന് പകരം നിലവിലെ ഹാര്‍ഡ്വെയര്‍ എന്‍ജിനിയറിംഗ് മേധാവിയായ ജോണ്‍ ടെര്‍ണസ് ചുമതലയേല്‍ക്കും. സെപ്റ്റംബര്‍ 1 മുതല്‍ മാറ്റം പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
2011-ല്‍ സ്റ്റീവ് ജോബ്‌സിന് ശേഷം CEO പദവിയിലെത്തിയ ടിം കുക്ക്, ആപ്പിളിനെ പുതിയ ഉയരങ്ങളിലെത്തിച്ച നേതാവായാണ് വിലയിരുത്തപ്പെടുന്നത്. ടിം കുക്കിന്റെ കാലഘട്ടത്തിലാണ് Apple Watch, AirPods, ആപ്പിള്‍ സര്‍വീസുകള്‍ എന്നിവ വളരുകയും ആപ്പിള്‍ 4 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള കമ്പനിയായി വളര്‍ന്നത്. സിഇഒ പദവി ഒഴിഞ്ഞ ശേഷം ടിം കുക്ക് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് മാറും. ഇതോടെ ആപ്പിളിന്റെ ദീര്‍ഘകാല തീരുമാനങ്ങളില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ ടിം കുക്കിനാകും.
 
ആരാണ് പുതിയ സിഇഒ ജോണ്‍ ടെര്‍ണസ്?
 
ആപ്പിളിന്റെ ദീര്‍ഘകാല ഹാര്‍ഡ്വെയര്‍ എന്‍ജിനിയറിംഗ് ഉദ്യോഗസ്ഥനായ ജോണ്‍ ടെര്‍ണസ് ഐഫോണ്‍, ഐ പാഡ്,മാക്, എയര്‍പോഡ്‌സ് പോലുള്ള പ്രധാന ഉല്പന്നങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട ടീമുകളെ നയിച്ചിട്ടുണ്ട്. കൃത്രിമ ബുദ്ധി, സ്മാര്‍ട്ട് ഡിവസുകള്‍ തുടങ്ങിയ പുതിയ വെല്ലുവിളികളെ ജോണ്‍ ടെര്‍ണസിന് നേരിടാനാകുമോ എന്നതിനെയാണ് ടെക് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നത്.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഗുരുവായൂരിലെ സ്‌ട്രോങ്ങ് റൂമിലെ സിസിടിവി ഒരു മണിക്കൂര്‍ പ്രവര്‍ത്തനരഹിതം; പരാതിയുമായി യുഡിഎഫ്