അനുബന്ധ വാര്‍ത്തകള്‍
- ഥാറിന്റെ ആദ്യ യൂണിറ്റ് 'ഥാർ നമ്പർ 1' ലേലത്തിൽവയ്ക്കാൻ മഹീന്ദ്ര; പണം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക്
- 108 മെഗാപിക്സൽ ക്യാമറ, 8K റെക്കോർഡിങ്: Mi 10T Pro 5G യുമായി ഷവോമി !
- മന്ത്രി വിഎസ് സുനിൽകുമാറിന് കൊവിഡ്, സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രി
- ലൈഫ് മിഷൻ വിവാദത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ
- 2017ലെ വാട്ട്സ് ആപ്പ് ചാറ്റുകൾ കുരുക്ക് ? ദീപികയെ ഉടൻ ചോദ്യം ചെയ്തേയ്ക്കും
വാട്ട്സ് ആപ്പിൽ ഏറെ കാത്തിരുന്ന ആ ഫീച്ചറും എത്തുന്നു, അറിയു !
നിരവധി ഫീച്ചറുകളാണ് വാട്ട്സ് ആപ്പ് ഉടൻ ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നത്. അക്കൂട്ടത്തിലേയ്ക്ക് ഏറെ കാത്തിരുന്ന ഒരു ഫീച്ചർ കൂടി ഇടംപിടിച്ചതായാണ് പുതിയ റിപ്പോർട്ട്. അയച്ച സന്ദേശം നിശ്ചിത സമയത്തിനുള്ളിൽ തനിയെ ഡിസപ്പിയർ ആവുന്ന ഫീച്ചർ ഉടൻ ലഭ്യമാകും എന്നാണ് റിപ്പോർട്ട്. ഈ ഫീച്ചർ വാട്ട്സ് ആപ്പ് പരീക്ഷിയ്ക്കുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഈ ഫീച്ചർ അടങ്ങിയ പുതിയ വാട്ട്സ് ആപ്പ് പതിപ്പ് ഒരുങ്ങുന്നതായാണ് വിവരം. ആദ്യ ഘട്ടത്തിൽ ടെക്സ്റ്റ് സന്ദേശങ്ങളിൽ മാത്രമായിരിയ്ക്കും ഈ ഫീച്ചർ ലഭ്യമാവുക. പിന്നീട് മീഡിയ ഫയലുകളും ഫീച്ചറിന്റെ ഭാഗമാകും. വാട്ട്സ് ആപ്പ് ബീറ്റ ഇൻഫെർമേഷൻ ആണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. സന്ദേശങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ തനിയെ അപ്രത്യക്ഷമാകുന്നതിനായി ഉപയോക്താക്കൾക്ക് ഷെഡ്യൂൾ ചെയ്യാൻ സാധിയ്ക്കും. ഇതിനായി വ്യത്യസ്ത സമയ പരിധികൾ തെരെഞ്ഞെടുക്കാനുമാകും.
സന്ദേശം ഡിലീറ്റ് ആയി എന്നുള്ളത് മറ്റുള്ളവർക്ക് മനസിലാവാത്ത വിധമായിരിയ്ക്കും ഈ ഫീച്ചർ. നിലവിൽ വാട്ട്സ് ആപ്പിൽ ഒരു സന്ദേശം ഡിലീറ്റ് ചെയ്താൽ. 'സന്ദേശം ഡിലീറ്റ് ചെയ്തു' എന്നത് ചാറ്റില്‍ അവശേഷിക്കും. എന്നാല്‍ പുതിയ ഫീച്ചർ വരുന്നതോടെ ഇത്തരത്തിൽ ഒന്നും തന്നെ ചാറ്റ് വിൻഡോയിൽ അവശേഷിയ്ക്കില്ല എന്നാണ് റിപ്പോർട്ടുകൾ.