വെബ്ദുനിയ ലേഖകൻ|
Last Modified ബുധന്‍, 23 സെപ്‌റ്റംബര്‍ 2020 (11:07 IST)
മുംബൈ: സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസ് ബോളിവുഡിലെ പ്രമുഖരിലേയ്ക്ക് വ്യാപിയ്ക്കുന്നു. നടി ദീപിക പദുക്കോൻ ലഹരിമരുന്ന് ആവശ്യപ്പെട്ടതായി തെയിയ്ക്കുന്ന വാട്ട്സ് ആപ്പ് ചാറ്റുകൾ എൻസിബിയ്ക്ക് ലഭിച്ചതായാണ് വുവരം. താരം നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ നിരീക്ഷണത്തിലാണ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ദീപികയ്ക്ക് ഉടൻ നോട്ടീസ് നൽകിയേക്കും എന്നാണ് റിപ്പോർട്ടുകൾ.
2017 ഒക്ടോബർ 28ന് നടി ദീപിക പദുക്കോൺ, മാനേജർ കരിഷ്മ പ്രകാശിനോട് ലഹരിമരുന്ന് ആവശ്യപ്പെട്ട് നടത്തിയ ചാറ്റ് വിവരങ്ങൾ എൻസിബിയ്ക്ക് ലഭിച്ചതായാണ് വിവരം. ഈ ചറ്റിൽ തന്നെ ഒരു റസ്റ്ററന്റിന്റെ പേരും പരാമർശിയ്ക്കുന്നുണ്ട്. ഈ റസ്റ്ററിൽ നടന്ന നിശാ പാർട്ടിയിൽ സാറാ അലി ഖാൻ, രാകുൽ പ്രീത് സിങ്, ശ്രദ്ധ കപൂർ എന്നിവരും ഫാഷൻ ഡിസൈനറായ സിമോൻ ഖംബാട്ടയെയും പങ്കെടുത്തിരുന്നു അതിനാൽ ഇവർക്കും ഉടൻ സമൻസ് നൽകിയേക്കും.
ദീപികയുടെ മാനേജർ കരിഷ്മ പ്രകാശിനെയും ടാലന്റ് മാനേജ്മെന്റ് കമ്പനി മേധാവി ധ്രുവ് ചിത്ഗോപേക്കറെയും കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിയ്ക്കുന്നത്. ഡ്രുവ് മേധാവിയായ ക്വാൻ എന്ന ടാലന്റ് മാനേജ്മെന്റ് കമ്പനിയുടെ ജീവനക്കാരിയാണ് കരിഷ്മ പ്രകാശ്. ഇതേ കമ്പനിയിലൂടെ സുശാന്തിന്റെ മാനേജറായ ജയ സാഹയെ കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ദീപിക ഉൾപ്പടെയുള്ള പ്രമുഖരിലേയ്ക്ക് അന്വേഷണം നീണ്ടത് എന്നാണ് വിവരം.