ലൈഫ് മിഷൻ വിവാദത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 23 സെപ്‌റ്റംബര്‍ 2020 (11:35 IST)
തിരുവനന്തപുരം: പദ്ധതിയിലെ കമ്മിഷനുമായി ബന്ധപ്പെട്ട വിവാദത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സർക്കാർ. വടക്കാഞ്ചേരിയിൽ റെഡ് ക്രസന്റുമായി ചേർന്ന് 140 അപ്പാർട്ട്മെന്റുകൾ നിർമ്മിയ്ക്കുന്ന പദ്ധതിയിൽ കമ്മീഷൻ വാങ്ങി എന്ന ആക്ഷേപത്തിലാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരിയ്ക്കുന്നത്. ആരോപണം ഉയർന്ന് ഒന്നര മാസങ്ങൾക്ക് ശേഷമാണ് സർക്കാൻ തീരുമാനം.

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴിയിൽനിന്നുമാണ് വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയിൽ കമ്മീഷൻ സബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നത്. വിവാദം ചർച്ച ചെയ്ത ശേഷം സി‌പി‌എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിജിലൻസ് അന്വേഷണത്തിലേയ്ക്ക് നീങ്ങണം എന്ന് നിർദേശം നൽകിയിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :