അഭിറാം മനോഹർ|
Last Modified ബുധന്‍, 23 സെപ്‌റ്റംബര്‍ 2020 (14:09 IST)
കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചതിനെ തുടർന്ന് കൊച്ചി
ലുലു മാൾ ഇന്ന് മുതൽ പൂർണമായും അടയ്‌ക്കും. ലുലുമാൾ ഉൾപ്പെടുന്ന കളമശേരി 34ആം ഡിവിഷൻ ചൊവ്വാഴ്‌ച്ച വൈകുന്നേരമാണ് കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചത്. ഇതിനെ തുടർന്ന് മാൾ അടച്ചിടുന്നതായി ലുലുമാൾ അധികൃതർ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവർത്തിക്കില്ല എന്നാണ് അറിയിപ്പ്. അതേസമയം ആശങ്കപ്പെടാൻഉള്ള സാഹചര്യമില്ലെന്നും വൈറസ് ബാധ ഉണ്ടാകാൻ സാധ്യതയുള്ളവരെ ആരോഗ്യ വിഭാഗം ബന്ധപ്പെടുമെന്നും അധികൃതർ പറഞ്ഞു. ഇന്നലെ 406 കേസുകളാണ് എറണാകുളം ജില്ലയിൽ റിപ്പോർട്ട് ചെയ്‌തത്.