അനുബന്ധ വാര്‍ത്തകള്‍
- സന്ദർശകരെ കൂട്ടത്തോടെ നല്ല ഒന്നാന്തരം തെറിവിളിച്ച് തത്തകൾ, കുറ്റക്കാരായ തത്തക്കൾക്ക് ട്രാൻസ്ഫർ നൽകി അധികൃതർ !
- കുടുംബപ്രശ്നങ്ങൾ ഉള്ള സ്ത്രീകളെ വശീകരിയ്ക്കും; കൊന്നു തള്ളിയത് ഒൻപത് പേരെ, കുറ്റം സമ്മതിച്ച് കുപ്രസിദ്ധ 'ട്വിറ്റർ കില്ലർ'
- രാജ്യത്ത് കൊവിഡ് ബാധിതർ 63 ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 86,821 പേർക്ക് രോഗബാധ
- സ്വർണക്കടത്ത് കേസ്: രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സ്വപ്ന ഹൈക്കോടതിയിൽ
- സാമ്പത്തിക ഇടപാടുകളിൽ എൻഫോഴ്സ്മെന്റ് ആര്യാടൻ ഷൗക്കത്തിൽനിന്നും മൊഴിയെടുത്തു
കെഎസ്ആർടിസി ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ഇനി എളുപ്പം: എന്റെ കെഎസ്ആർടിസി ആപ്പ് റെഡി !
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ഒൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുക ഇനി ഏറ്റവും എളുപ്പമാക്കും. 'എന്റെ കെഎസ്ആർടിസി' എന്ന ആപ്പ് സജ്ജമായി കഴിഞ്ഞു. അഭി ബസ്സുമായി ചേർന്നാണ് കെഎസ്ആർടിസി പ്രത്യേക അപ്പ് ഒരുക്കിയിരിയ്ക്കുന്നത്. ഈ ആഴ്ച തന്നെ ആപ്പ് പ്രവർത്തനക്ഷമമാകും. എല്ലാ തരം പെയ്മെന്റ് ഓപ്ഷനുകളും എന്റെ കെഎസ്ആർടിസി ആപ്പിൽ ലഭ്യമായിരിയ്ക്കും.
ഇതോടെ കെഎസ്ആർടിയിൽ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് കൂടുതൽ പ്രായോഗികമായി മാറും. ഇത് ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടാക്കും എന്നാണ് വിലയിരുത്തൽ. 10,000 ഓണ്‍ലൈന്‍ ബുക്കിങ്ങുകളാണ് ഒരുദിവസം കെഎസ്ആര്‍ടിസിക്കുള്ളത്. ഇതില്‍ 80 ശതമാനവും മൊബൈല്‍ ഫോണുകളില്നിന്നുള്ളവയാണ് എന്നതാണ് പുതിയ ആപ്പ് പുറത്തിറക്കാനുള്ള പ്രചോദനം.