അനുബന്ധ വാര്‍ത്തകള്‍
- സാമ്പത്തിക ഇടപാടുകളിൽ എൻഫോഴ്സ്‌മെന്റ് ആര്യാടൻ ഷൗക്കത്തിൽനിന്നും മൊഴിയെടുത്തു
- സ്വർണക്കടത്ത് കേസ്: കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു
- യുപിയിൽ വീണ്ടും ക്രൂരത, മയക്കുമരുന്ന് കുത്തിവച്ച് കൂട്ടബലാത്സംഗം, കൈകാലുകളും ഇടുപ്പും തകർന്നു; 22കാരി മരിച്ചു
- സ്വകാര്യ ബാങ്കിൽ സ്വപ്നയ്ക്ക് 38 കോടിയുടെ നിക്ഷേപം, പരിധിയിൽകൂടുതൽ പണം പിൻവലിച്ചു; ബാങ്ക് മാനേജറെ ചോദ്യം ചെയ്ത് ഇഡി
- കാലത്തിനൊപ്പം കളംമാറ്റി ചവിട്ടുന്നവരാണ് ഇവർ, അറിയു !
സ്വർണക്കടത്ത് കേസ്: രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സ്വപ്ന ഹൈക്കോടതിയിൽ
കൊച്ചി: നയത്രന്ത്ര ബാഗ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസിന് നല്‍കിയ രഹസ്യ മൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കസ്റ്റംസിന് നല്‍കിയ 33 പേജ് മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ടുകൊണ്ടാണ് സ്വപ്ന ഹൈക്കോടതിയെ സമീപിച്ചത്.
ഇതേ ആവശ്യം ഉന്നയിച്ച് നേരത്തെ സ്വപ്ന അഡീഷണല്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ സീല്‍ഡ് കവറില്‍ നല്‍കിയ രഹസ്യ രേഖയാണ് മൊഴിയെന്നും ഇത് നൽകാനാകില്ലെന്നും ചൂണ്ടിക്കാട്ടി കോടതി ഹര്‍ജി തള്ളുകയായിരുന്നു. എന്നാൽ കസ്റ്റംസ് ആക്‌ട് 108 പ്രകാരം പ്രതി നല്‍കിയ മൊഴിയുടെ പകര്‍പ്പ് ലഭിയ്ക്കേണ്ടത് പ്രതിയുടെ അവകാശമാണെന്നും, കേസ് നടപടികള്‍ക്കായി രഹസ്യ മൊഴിയുടെ പകര്‍പ്പ് ആവശ്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് സ്വപ്ന ഹൈക്കോടതിയെ സമീപിച്ചത്.