തിരുവനന്തപുരം|
ശ്രീനു എസ്|
Last Updated:
വ്യാഴം, 1 ഒക്‌ടോബര്‍ 2020 (11:37 IST)
അനുമതിയുണ്ടെങ്കിലും തിയറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കില്ലെന്ന് കേരള ഫിലിം ചേംബര്‍. വിനോദ നികുതി ഒഴിവാക്കണമെന്നും ജിഎസ്ടി ഇളവ് അനുവദിക്കണമെന്നുമുള്ള ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. ഒക്ടോബര്‍ 15 മുതല്‍ തിയറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാമെന്ന കേന്ദ്ര അനുമതിയെതുടര്‍ന്നാണ് ഫിലിം ചേംബറിന്റെ പ്രതികരണം. 50ശതമാനം സീറ്റ് കപ്പാസിറ്റിയോടെ തുറന്നുപ്രവര്‍ത്തിക്കാമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.
എന്നാല്‍ കണ്ടെയിന്‍മെന്റ് സോണിലുള്ള തിയേറ്ററുകള്‍ തുറക്കില്ല. അടച്ചിട്ട ഹാളിലാണെങ്കില്‍ 200പേരേ പരമാവതി പാടുന്നു. തുറസായ സ്ഥലത്ത് മൈതാനത്തിന്റെ വലുപ്പമനുസരിച്ച് ആളുകളെ പ്രവേശിപ്പിക്കാമെന്നും അറിയിച്ചിട്ടുണ്ട്.