'അസാനി' ചുഴലിക്കാറ്റ് തീവ്രമായി, കര തൊടില്ലെന്ന് നിഗമനം; കനത്ത മഴയ്ക്ക് സാധ്യത

രേണുക വേണു| Last Modified തിങ്കള്‍, 9 മെയ് 2022 (08:15 IST)

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട 'അസാനി' തീവ്ര ചുഴലിക്കാറ്റായി. പോര്‍ട് ബ്ലെയറിന് 570 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി നീങ്ങുന്ന ചുഴലിക്കാറ്റ് നാളെ രാത്രി ആന്ധ്ര, ഒഡീഷ തീരത്തിന് സമാന്തരമായി എത്തും. നിലവിലെ സ്ഥിതിയില്‍ ചുഴലിക്കാറ്റ് കരതൊടില്ലെന്നാണ് നിഗമനം. കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും ഇന്ന് കനത്തമഴയ്ക്ക് സാധ്യതയുണ്ട്. കാറ്റിനും മിന്നലിനും
സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :