അനുബന്ധ വാര്‍ത്തകള്‍
- നല്ല കറ തീര്‍ന്ന വിഷമാണ് സന്തോഷ് പണ്ഡിറ്റ്; രൂക്ഷവിമര്‍ശനവുമായി രശ്മി നായർ
- അവൾക്ക് ഒരേയൊരു ഡിമാൻറ് മാത്രം; ഒരു മഴു പോലും വീഴാതെ അവസാനം വരെ തുണയാകണം - യുവാവിന്റെ പോസ്റ്റ് വൈറലാകുന്നു
- ഇരട്ടച്ചങ്കിന്റെ ബലത്തിലല്ല, ഇരകളാക്കപ്പെടുന്ന ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടാണ് നമ്മുടെ ജനാധിപത്യം നിലനിൽക്കേണ്ടത്: വി ടി ബല്‍റാം
- മോദിയെ പരിഹസിച്ചെന്നാരോപിച്ച് വിജയുടെ ആരാധകനെ അറസ്റ്റ് ചെയ്തു - പരാതി നല്‍കിയത് ബിജെപി നേതാവ്
- കാമുകിയെ നേരില്‍ കണ്ടപ്പോള്‍ നിയന്ത്രണം വിട്ടു; മോശമായി പെരുമാറിയ യുവാവിനെ നാട്ടുകാര്‍ കൈകാര്യം ചെയ്തു!
നിങ്ങളുടെ നഗ്നഫോട്ടോകള്‍ അയച്ചുതരൂ... ഫേസ്ബുക്ക് ആവശ്യപ്പെടുന്നു!
നഗ്നഫോട്ടോകള്‍ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ച് പ്രതികാരവും ബ്ലാക്മെയിലിംഗും ഒക്കെ ചെയ്യുന്നത് തടയാന്‍ ഫേസ്ബുക്ക് തന്നെ വഴി കണ്ടെത്തിയിരിക്കുന്നു. ഉപയോക്താക്കള്‍ അവരവരുടെ നഗ്നഫോട്ടോകള്‍ മെസെഞ്ചര്‍ വഴി ഫേസ്ബുക്കിന് അയച്ചുകൊടുത്താല്‍ മതി.
അങ്ങനെ അയച്ചുകിട്ടുന്ന ഫോട്ടോകളില്‍ നിന്ന് ഒരു ഡിജിറ്റല്‍ ഫിംഗര്‍ പ്രിന്റ് ഫേസ്ബുക്കിന് സൃഷ്ടിക്കാന്‍ കഴിയും. അതിലൂടെ അതേ വ്യക്തിയുടെ നഗ്നദൃശ്യം പിന്നീട് പ്രചരിക്കുന്നത് തടയാനാകുമെന്നാണ് ഫേസ്ബുക്ക് അവകാശപ്പെടുന്നത്.
എന്നാല്‍ ഫേസ്ബുക്കിന്റെ ഈ നീക്കം എത്രകണ്ട് വിജയം കാണുമെന്നും എത്രമാത്രം പ്രായോഗികമാണെന്നുമുള്ള കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. എന്തായാലും നഗ്നഫോട്ടോകളും വീഡിയോകളും പ്രചരിപ്പിച്ചുകൊണ്ടുള്ള കുറ്റകൃത്യങ്ങള്‍ക്ക് തടയിടാന്‍ ഫേസ്ബുക്കിന് കഴിഞ്ഞാല്‍ അതൊരു വലിയ കാര്യം തന്നെയായിരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.