മോദിയെ പരിഹസിച്ചെന്നാരോപിച്ച് വിജയുടെ ആരാ‍ധകനെ അറസ്‌റ്റ് ചെയ്‌തു - പരാതി നല്‍കിയത് ബിജെപി നേതാവ്

മോദിയെ പരിഹസിച്ചെന്നാരോപിച്ച് വിജയുടെ ആരാ‍ധകനെ അറസ്‌റ്റ് ചെയ്‌തു - പരാതി നല്‍കിയത് ബിജെപി നേതാവ്

  Mersal controversy , Mersal , BJP , Vijay , Narendra modi , modi , facebook , ബിജെപി , വിജയ് , സച്ചിന്‍ തിരുമുഖന്‍ , കെ മാരിമുത്തു , പൊലീസ് , മെര്‍സല്‍
മധുര| jibin| Last Updated: ചൊവ്വ, 31 ഒക്‌ടോബര്‍ 2017 (18:27 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സോഷ്യല്‍ മീഡിയയിലൂടെ പരിഹസിച്ചുവെന്ന് ആരോപിച്ച് നടന്‍ വിജയുടെ ആ‍രാധകനെ പൊലീസ് ആറസ്‌റ്റ് ചെയ്‌തു. ബിജെപി ജില്ലാ സെക്രട്ടറി കെ മാരിമുത്തുവിന്റെ പരാതിയിലാണ് ശ്രീവില്ലിപുത്തൂര്‍ സ്വദേശി സച്ചിന്‍ തിരുമുഖന്‍ എന്നയാള്‍ അറസ്‌റ്റിലായത്.

സച്ചിന്‍ തിരുമുഖന്‍ മോദിക്കെതിരെ പതിവായി ഫേസ്‌ബുക്കിലൂടെ പോസ്‌റ്റ് ഇടുന്നുവെന്നും, അദ്ദേഹം നടത്തുന്ന വിദേശ യാത്രകളെ പരിഹസിക്കുന്നുവെന്നും കാട്ടിയാണ് മാരിമുത്തു പൊലീസില്‍ പരാതി നല്‍കിയത്.

സിആര്‍പിസി സെക്ഷന്‍ 505, ഐടി ആക്ടിലെ സെക്ഷന്‍ 67 തുടങ്ങിയവ പ്രകാരമാണ് സച്ചിനെ അറസ്‌റ്റ് ചെയ്‌തതെന്ന് പൊലീസ് വ്യക്തമാക്കി.

മെര്‍സല്‍ വിവാദത്തില്‍ വിജയ്‌ക്കെതിരെ വിദ്വോഷ പ്രസ്‌താവന നടത്തിയ ബിജെപി കനത്ത തിരിച്ചടിയാണ് തമിഴ്‌നാട്ടില്‍ നിന്നും നേരിടുന്നത്. ഇതിനു പിന്നാലെയാണ് ആരാധകനെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :