കാമുകിയെ നേരില്‍ കണ്ടപ്പോള്‍ നിയന്ത്രണം വിട്ടു; മോശമായി പെരുമാറിയ യുവാവിനെ നാട്ടുകാര്‍ കൈകാര്യം ചെയ്‌തു!

കാമുകിയെ നേരില്‍ കണ്ടപ്പോള്‍ നിയന്ത്രണം വിട്ടു; മോശമായി പെരുമാറിയ യുവാവിനെ നാട്ടുകാര്‍ കൈകാര്യം ചെയ്‌തു!

  boyfriend , lover , girl , police , Alappuzha , arrest , love , facebook , ഫേസ്‌ബുക്ക് , കാമുകന്‍ , കാമുകി , പൊലീസ് , പ്രണയം
നെല്ലിക്കാല/ആലപ്പുഴ| jibin| Last Modified ചൊവ്വ, 31 ഒക്‌ടോബര്‍ 2017 (13:44 IST)
ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട കാമുകിയെ കാണാന്‍ എത്തിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിച്ചതായി റിപ്പോര്‍ട്ട്. ആലപ്പുഴ അരൂര്‍ സ്വദേശിയായ ഇരുപതുകാരനെയാണ് നാട്ടുകാര്‍ മര്‍ദ്ദിച്ചത്.

തിങ്കളാഴ്‌ച വൈകിട്ട് അഞ്ചുമണിയോടെ നെല്ലിക്കാല ജംഗ്‌ഷനു സമീപത്തുവച്ചായിരുന്നു സംഭവം. ഫേസ്‌ബുക്കിലൂടെയാണ് യുവാവ് പെണ്‍കുട്ടിയുമായി പരിചയത്തിലായത്. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി കാണാം എന്നായിരുന്നു യുവാവ് കാമുകിയെ അറിയിച്ചിരുന്നത്.

വഴിയില്‍ വെച്ച് കണ്ടുമുട്ടിയ ഇരുവരും സംസാരിക്കുകയും ചെയ്‌തു. ഇതിനിടെ യുവാവ് പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറി. ഇതു ശ്രദ്ധയില്‍പ്പെട്ട സമീപവാസികള്‍ യുവാവിനോട് കാര്യം അന്വേഷിച്ചപ്പോള്‍ ഇയാള്‍ മോശമായി സംസാരിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ കാമുകനെ മര്‍ദ്ദിക്കുകയും തടഞ്ഞുവയ്‌ക്കുകയുമായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസാണ് പ്രശ്‌നം പരിഹരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :