സജിത്ത്|
Last Modified തിങ്കള്‍, 6 നവംബര്‍ 2017 (16:54 IST)
വിവാഹത്തെക്കുറിച്ചുള്ള സമൂഹത്തിന്റെ മിഥ്യാധാരണകൾ മൂലം അനുയോജ്യനായ ഒരു വരനാകാൻ സാധിക്കാതെ പോയ യുവാവിന്റെ ക്ഷണക്കത്ത് എന്ന കവിത സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. മാതൃഭൂമി ന്യൂസ് ചാനലിലെ സ്ട്രിങ്ങര്‍ ക്യാമറാമാന് ചന്ദ്രു വെള്ളരിക്കുണ്ടിന്റെ കവിതയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
പെൺകുട്ടികളും അവരുടെ വീട്ടുകാരും മുന്നോട്ടുവക്കുന്ന നിബന്ധനകൾക്ക് ചേർന്ന വരനാകാൻ തനിക്ക് സാധിക്കാത്തതിനാൽ വരിക്കപ്ലാവിനെ വധുവായി കണ്ട് സ്വീകരിക്കുന്നു എന്നാണ് ആക്ഷേപഹാസ്യം നിറഞ്ഞ ചന്ദ്രുവിന്റെ കുറിപ്പിൽ പറയുന്നത്.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: