മൂന്ന് വയസുകാരിയെ നിലത്തടിച്ച്‌ കൊലപ്പെടുത്തി പിതാവിന്റെ ക്രൂരത, മർദ്ദനമേറ്റ് ഭാര്യ ചികിത്സയിൽ

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2020 (11:25 IST)
ലക്‌നൗ: മൂന്ന് വയസുകാരിയെ നിലത്തടിച്ച് ക്രൂരമായി കൊലപ്പെടുത്തി പിതാവ്. ഉത്തർപ്രദേശിലെ നോയിഡയിൽ ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. ദമ്പതികള്‍ തമ്മിലുളള വഴക്കിനിടെ മദ്യലഹരിയിലായിരുന്ന പിതാവ് കുഞ്ഞിനെ നിലത്തടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഭർത്താവിന്റെ മർദ്ദനത്തെ തുടർന്ന് യുവതിയ്ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിൽ ചികിത്സയിലാണ്.

സംഭവ ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു. കുഞ്ഞ് മരിച്ച വിവരം ഇയാൾ ഭാര്യയുടെ വീട്ടിൽ വിളിച്ച് അറിയിച്ചിരുന്നു. ഒളിവിൽ പോയ പ്രതിയെ കണ്ടെത്താൻ പൊലീസ്സ് തിരച്ചിൽ ആരംഭിച്ചു. ഗുരുതരമായി പരിക്കേറ്റ നിലയിലാണ് സ്ത്രീയെ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. കുട്ടി സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. പ്രതി സ്ഥിരം മദ്യപാനിയാണെന്നും ദമ്പതികൾ തമ്മിൽ സ്ഥിരം വഴക്കുണ്ടാവറുണ്ട് എന്നും പ്രദേശവാസികൾ പൊലീസിനോട് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :