വെബ്ദുനിയ ലേഖകൻ|
Last Updated:
തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2020 (11:09 IST)
ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിച്ചു എന്നതിന്റെ പേരിലുള്ള സദാചാര സൈബർ ആക്രമണങ്ങൾക്ക് ഗ്ലാമർ ഔട്ട്ഫിറ്റിൽ തന്നെ മറുപടി നൽകി അനശ്വര രാജൻ. തരാം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച പുതിയ
ചിത്രങ്ങൾ തരംഗമായി കഴിഞ്ഞു. 'ഞാൻ എന്ത് ചെയ്യുന്നുവെന്നോർത്ത് നിങ്ങൾ ആശങ്കെപ്പെടേണ്ട, നിങ്ങൾ അസ്വസ്ഥരാകുന്നത് എന്തിന് എന്നോർത്ത് ആശങ്കപ്പെടു' എന്ന കുറിപ്പോടെയാണ്
അനശ്വര രാജൻ ചിത്രങ്ങൾ പങ്കുവച്ചിരിയ്കുന്നത്.
ഒരു ഫോട്ടോഷൂട്ടുമായി ബന്ധപ്പെട്ട് അനശ്വര പങ്കുവച്ച ചിത്രത്തിലാണ് താരത്തിനെതിരെ സൈബർ ആക്രമണം ഉണ്ടായത്. അടുത്തിടെയാണ് അനശ്വര 18ആം പിറന്നാൾ ആഘോഷിച്ചത്. '18 തികയാൻ നിൽക്കുകയായിരുന്നോ വസ്ത്രത്തിന്റെ ഇറക്കം കുറയ്ക്കാൻ' 'നാണമില്ലെ ഇങ്ങനെയുള്ള വസ്ത്രം ധരിയ്ക്കാൻ' തുടങ്ങിയ കമന്റുകളാണ് ചിത്രത്തിനടിയിൽ പ്രത്യക്ഷപ്പെട്ടത്. ഇതോടെയാണ് താരത്തിന്റെ മറുപടി.