1. വാര്‍ത്താലോകം
  2. ഐ.ടി
  3. ഐ ടി വാര്‍ത്ത
  4. Cognizant to hire emplloyees

ഒരു ലക്ഷം പേർക്ക് നിയമനം നൽകാൻ കോഗ്നിസന്റ്, 2022ഓടെ 45,000 ഇന്ത്യക്കാർക്ക് അവസരം

കോഗ്നിസ‌ന്റ്
യുഎസ് ആസ്ഥാനമായ ടെക് ഭീമന്മാ‌രായ കോഗ്നിസന്റ് ഈ വർഷം ഒരു ലക്ഷത്തോളം പുതിയ നിയമനങ്ങൾ നടത്തുമെന്ന് റിപ്പോർ‌ട്ട്. കമ്പനിയിൽ നിന്ന് ഉയർന്ന തോതിൽ ജീവനക്കാർ രാജി വച്ച് പുറത്ത് പോകുന്നതിനെ തുടർന്നാണ് തീരുമാനം. കൂടാതെ ഈ വർഷം 30,000ത്തോളം പുതിയ ബിരുദധാരികൾ കമ്പനിയുടെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്പനി അറിയിച്ചു.
 
2022ഓടെ ഇന്ത്യയിൽ പുതുതായി പഠിച്ചിറങ്ങുന്ന  45,000 പേർക്ക് ജോലി നൽകാൻ ലക്ഷ്യംവെക്കുന്നതായി കമ്പനി അറിയിച്ചു.ഇന്ത്യയിലെ ജൂനിയർ, മിഡ് ലെവൽ തസ്തികകളിലാണ് കൊഴിഞ്ഞുപോക്ക് പ്രധാനമായും ഉള്ളതെന്ന് കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. ഇതൊരു ആഗോള പ്രതിഭാസമാണെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.
അടുത്ത ലേഖനം
മാനസയുടെ അപ്പാര്‍ട്ട്‌മെന്റിന് തൊട്ടടുത്ത് രാഹില്‍ വാടകയ്ക്ക് വീടെടുത്തു; തോക്ക് എപ്പോഴും കയ്യില്‍, ലക്ഷ്യം കൊല്ലുക തന്നെ